ജില്ലാ ചെസ് ടൂർണമെന്റ് ഞായറാഴ്ച

പേരാവൂർ : കേരള ചെസ്സിന്റെ ചരിത്രത്തിലാദ്യമായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള എല്ലാ ജില്ലകളിലും ഞായറാഴ്ച ചെസ്സ്ടൂർണമെന്റ് നടക്കുന്നു. 15 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം.പ്രീമിയർ ചെസ്സ് അക്കാദമിയും ചെസ്സ് കേരളയും സംയുക്തമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. അണ്ടർ 15, അണ്ടർ 12, അണ്ടർ ഒൻപത് കാറ്റഗറികളിലായി ഒന്ന് മുതൽ അഞ്ച് സ്ഥാനം വരെ ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും മെഡലും സർട്ടിഫിക്കറ്റും. ജില്ലയിൽ കതിരൂരിലെ പാട്യം ഗോപാലൻ സ്മാരക ഓഡിറ്റോറിയത്തിലും തരുവണത്തെരു യുപി സ്കൂളിലുമാണ് മത്സരം. രാവിലെ 9. 30ന് ടൂർണമെന്റ് ആരംഭിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 കുട്ടികൾക്ക് മാത്രമാണ് ടൂർണമെന്റിൽ പങ്കെടുക്കാൻ സാധിക്കുക. 14 ജില്ലകളിലുമായി 15 വയസ്സിൽ താഴെയുള്ള 2800 കുട്ടികളാണ് ഒരേസമയം ടൂർണ്ണമെന്റിൽ മത്സരിക്കുന്നത്. വ്യാഴാഴ്ച വരെ പേര് രജിസ്റ്റർ ചെയ്യാം.ഫോൺ : 9846879986, 388775570.