രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി അമിത് ഷാ

തളിപ്പറമ്പ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. തിരുവനന്തപുരത്ത് മാരാർജി ഭവൻ ഉദ്ഘാടനം ചെയ്ത ശേഷം പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ അമിത് ഷാ റോഡ് മാർഗം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനത്തിന് എത്തുകയായിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖരനും അമിത് ഷായെ അനുഗമിച്ചു. ക്ഷേത്രത്തിൽ പ്രധാന വഴിപാടായ പൊന്നിന്‍കുടം സമര്‍പ്പിച്ച് തൊഴുത അമിത്ഷാ പട്ടം, താലി നെയ്യമൃത് വഴിപാടുകളും നടത്തി. ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ. രഞ്ജിത്, കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് കെ.കെ വിനോദ് കുമാർ എന്നിവരും ക്ഷേത്രത്തിൽ എത്തിയ അമിത് ഷായ്ക്കൊപ്പം ഉണ്ടായിരുന്നു. തളിപ്പറമ്പ് ടൗണിൽ പുഷ്പ വൃത്തി നടത്തി ബി.ജെ.പി പ്രവർത്തകർ അമിത് ഷായെ സ്വീകരിച്ചു.