ഇനി ടെൻഷൻ വേണ്ട, മിനിമം ബാലൻസില്ലെങ്കിൽ പിഴയില്ല; നിബന്ധന പുതുക്കി പൊതുമേഖല ബാങ്കുകൾ

മാസാവസാനമാകുമ്പോള്‍ അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലാത്തത് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. മിനിമം ബാലന്‍സില്ലാത്തതിനാല്‍ ബാങ്കുകള്‍ പിഴയിടാക്കുകയും ചെയ്യുന്നതോടെ ഇടി വെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥയാകും. പക്ഷേ ഇനി ആ പ്രശ്‌നമില്ല. സേവിങ്ങ്‌സ് അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ എന്ന നിബന്ധന ഒഴിവാക്കുകയാണ് പൊതുമേഖല ബാങ്കുകള്‍. ഇതിനകം അഞ്ച് ബാങ്കുകള്‍ അക്കൗണ്ടില്‍ നിശ്ചിത തുകയുണ്ടായിരിക്കണമെന്ന നിബന്ധന ഒഴിവാക്കിയിട്ടുണ്ട്.പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, കാനറ ബാങ്ക്,ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളാണ് ആദ്യഘട്ടം നിബന്ധന ഒഴിവാക്കിയത്. 2020-ല്‍ എസ്ബിഐ മിനിമം ബാലന്‍സ് പിഴ ഒഴിവാക്കിയിരുന്നു. ബാങ്കിങ്ങ് നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായാണ് പുതിയ നീക്കം. ബാങ്കിങ്ങ് നിക്ഷേപങ്ങള്‍ക്ക് സ്വീകാര്യത കുറയുന്നു എന്ന ആശങ്ക ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ബാങ്കുകളുമായി പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ തീരുമാനം. എസ്ബിഐ ഒഴികെയുള്ള പൊതുമേഖലാ ബാങ്കുകള്‍ക്കെല്ലാമായി വര്‍ഷം ശരാശരി 1,700 കോടി രൂപയ്ക്കടുത്താണ് മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ പിഴയിനത്തില്‍ വരുമാനമായി ലഭിച്ചിരുന്നത്.2024 ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് അഞ്ചുവര്‍ഷ ക്കാലയളവില്‍ ആകെ 8,495 കോടിരൂപയായിരുന്നു ഇത്തരത്തില്‍ പിഴയായി ബാങ്കുകള്‍ ഉപഭോക്താക്കളില്‍നിന്ന് ഈടാക്കിയത്.