പി.എസ്‍.സി: 10 തസ്തികകളിൽ ചുരുക്കപ്പട്ടിക
തിരുവനന്തപുരം: പത്ത് തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ തിങ്കളാഴ്ച ചേർന്ന പിഎസ്‍സി യോഗം തീരുമാനിച്ചു. ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്ന തസ്തികകൾ: ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ (പട്ടികവര്‍ഗ്ഗം) (കാറ്റഗറി നമ്പര്‍ 401/2024). മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മൈക്രോബയോളജി (പട്ടികവര്‍ഗം) (കാറ്റഗറി നമ്പര്‍ 395/2024). മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മെഡിക്കല്‍ ഓങ്കോളജി (എല്‍സി/എഐ) (കാറ്റഗറി നമ്പര്‍ 534/2024). മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സര്‍ജിക്കല്‍ ഓങ്കോളജി (കാറ്റഗറി നമ്പര്‍ 568/2024). മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കാര്‍ഡിയോ വാസ്‌കുലാര്‍ ആന്‍ഡ് തൊറാസിക് സര്‍ജറി (കാറ്റഗറി നമ്പര്‍ 025/2024).മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി (കാറ്റഗറി നമ്പര്‍ 369/2024). ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ രചന ശരീര്‍ (എല്‍സി/എഐ) (കാറ്റഗറി നമ്പര്‍ 487/2024). തൃശൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ മ്യൂസിക് ടീച്ചര്‍ (ഹൈസ്‌കൂള്‍) (കാറ്റഗറി നമ്പര്‍ 607/2024). കാസര്‍കോട്, കൊല്ലം, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ മ്യൂസിക് ടീച്ചര്‍ (ഹൈസ്‌കൂള്‍) (മുസ്ലീം, എല്‍സി/എഐ) (കാറ്റഗറി നമ്പര്‍ 99/2024, 100/2024, 662/2024, 801/2024). പൊലീസ് (മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വിങ്) വകുപ്പില്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് സബ് ഇന്‍സ്‌പെക്ടര്‍ (എല്‍സി/എഐ) (കാറ്റഗറി നമ്പര്‍ 90/2024).
സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും
മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (എല്‍സി/എഐ) (കാറ്റഗറി നമ്പര്‍ 152/2024). മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 426/2024). വിവിധ ജില്ലകളില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് വകുപ്പില്‍ സ്‌കില്‍ഡ് അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 14/2024). വയനാട് ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 435/2024). എറണാകുളം ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 612/2024).
