സ്കോളര്‍ഷിപ്പിന് ഓണ്ലൈന്നായി അപേക്ഷിക്കാം

കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള ലേബര്‍ വെല്‍ഫയര്‍ ഓര്ഗനൈസേഷന് 2025-2026 അക്കാഡമിക് വര്‍ഷത്തിലേക്ക് ബീഡി/സിനിമ/ഖനി തൊഴിലാളികളുടെ പഠിക്കുന്ന കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പിന് ഓണ്ലൈന്നായി അപേക്ഷ ക്ഷണിച്ചു. ഒന്നാം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ ഡിഗ്രി വരെ പഠിക്കുന്ന ക്ലാസുകളുടെ അടിസ്ഥാനത്തില്‍ പ്രതിവര്‍ഷം 1,000 മുതല്‍ 25,000 രൂപ വരെ ലഭിക്കും. പ്രീ മെട്രിക് സ്കോളര്‍ഷിപ്പിന് ഓഗസ്റ്റ് 31 വരെയും പോസ്റ്റ് മെട്രിക്കിന് ഒക്ടോബര്‍ 31 വരെയും ഓണ്ലൈന്നായി അപേക്ഷിക്കാം. അപേക്ഷകള്‍ scholarships.gov.in പോര്‍ട്ടല്‍ മുഖേന ആവശ്യമായ രേഖകള്‍ ഉള്‍പ്പെടെ സമര്‍പ്പിക്കണം. സ്കൂള്‍/കോളേജ് അധികാരികള്‍ scholarships.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍-0497 2725001.