പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ബുധനാഴ്ച മുതല്‍

പ്ലസ് വണ്‍ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റില്‍ ഇടംനേടിയ വിദ്യാർഥികൾ ചൊവ്വാഴ്ച വൈകീട്ട് നാലിനകം ഫീസ് അടച്ച് സ്ഥിര പ്രവേശനം നേടണം. സപ്ലിമെന്ററി അലോട്ട്മെന്റില്‍ 35,947പേരാണ് ഇടം നേടിയത്. അലോട്ട്‌മെന്റ് വിവരങ്ങൾ hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. പ്രവേശനം ലഭിക്കാത്തവര്‍ക്ക് ഒമ്പത് മുതല്‍ 11 വരെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റില്‍ അപേക്ഷിക്കാം. 16ന് ലിസ്റ്റ് പ്രസിദ്ധീകരിക്കും. തുടര്‍ന്ന് ഒഴിവുള്ള സീറ്റില്‍ സ്‌പോട്ട് അഡ്മിഷന് അവസരമുണ്ട്.