തിരുവോണപ്പുറം വിഷ്‌ണു ക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിന ഉത്സവം

Share our post

പേരാവൂർ: തിരുവോണപ്പുറം വിഷ്‌ണുക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിന ഉത്സവം ജൂലൈ 3 വ്യാഴാഴ്‌ച ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ വിലങ്ങര ഭട്ടതിരിപ്പാടിൻ്റെ കാർമ്മികത്വത്തിൽ നടക്കും. രാവിലെ 6ന് നടതുറക്കൽ, 6.15ന് നിർമ്മാല്യദർശനം, 6.30ന് അഷ്ടദ്രവ്യ ഗണപതിഹോമം, 7ന് ഉഷ:പൂജ, 8.30ന് നവകം, പഞ്ചഗവ്യം എന്നിവ പൂജിക്കൽ, 10.30ന് നവകം, പഞ്ചഗവ്യം, അഭിഷേകം ചെയ്യൽ, ഉച്ചപൂജ. 11.30ന് ശ്രീഭൂതബലി, 12. 30ന് അന്നദാനം, വൈകു. 6.45 ന് ദീപാരാധന, നിറമാല, രാത്രി 7ന് അത്താഴപൂജ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!