മസ്റ്ററിങ്‌ ചെയ്യാത്തവർക്ക്‌ അടുത്ത മാസം മുതൽ റേഷനില്ല

Share our post

സംസ്ഥാനത്ത്‌ മസ്‌റ്ററിങ്‌ നടത്താത്ത മുൻഗണന കാർഡുകാർക്ക്‌ അടുത്തമാസംമുതൽ റേഷൻ നൽകേണ്ടതില്ലെന്ന്‌ കേന്ദ്രഭക്ഷ്യ പൊതുവിതണ വകുപ്പ്‌ തീരുമാനം. 15,774 പേരാണ്‌ മസ്‌റ്ററിങ് നടത്താത്തത്‌. കൂടുതൽപേരും പിങ്ക്‌ കാർഡുടമകളാണ്‌. കഴിഞ്ഞവർഷം സെപ്തംബർ 24 മുതൽ മസ്‌റ്ററിങ്‌ ആരംഭിച്ചിരുന്നു. 30വരെ മസ്‌റ്ററിങ്‌ നടത്തുന്നില്ലെങ്കിൽ അടുത്ത മൂന്നുമാസം പ്രവാസികളുടെ പട്ടികയിൽപ്പെടുത്തും. ഈ കാലയളവിൽ റേഷൻ ലഭിക്കില്ല. തുടർന്ന്‌ മുൻഗണനാ പട്ടികയിൽ നിന്ന്‌ ഒഴിവാക്കും. വിരലടയാളം പതിയാത്ത 2,69,661 പേരുണ്ട്‌. മഞ്ഞ, പിങ്ക്‌ കാർഡുകാരാണിവർ. കിടപ്പുരോഗികളും പ്രായമായവരും കൂലിപ്പണിക്കാരും ഇതിലുണ്ട്‌. ഇവരുടെ റേഷൻ മുടങ്ങാതിരിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്‌. ഇതുസംബന്ധിച്ച്‌ കത്ത്‌ ഭക്ഷ്യവകുപ്പ്‌ കൈമാറിയിട്ടുള്ളതിനാൽ മസ്‌റ്ററിങ്‌ പൂർത്തിയാക്കിയതായി കണക്കാക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!