ഉന്നത വിജയികളെ വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് അനുമോദിച്ചു

പേരാവൂർ : വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് പി. വിജയൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത് അധ്യക്ഷനായി. ജില്ലാ വൈസ്. പ്രസിഡന്റ് കെ. സഹദേവൻ ഉന്നത വിജയികളെ ആദരിച്ചു. യൂണിറ്റ് വൈസ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ. പി. അബ്ദുൾ റഷീദ്, സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ട നാസർ ബർക്ക, രാജു കാവനമാലിൽ എന്നിവരെ അനുമോദിച്ചു. ഷൈജിത്ത് കോട്ടായി, അഷറഫ് ചെവിടിക്കുന്ന്, എം. കെ. അനിൽകുമാർ, പി. വി. ദിനേശ് ബാബു, പി. ജി. പവിത്രൻ, എം. ബിന്ദു, റീജ പ്രദീപൻ എന്നിവർ സംസാരിച്ചു.