അണ്ടർ 13 ഓപ്പൺ ആൻഡ് ഗേൾസ് ചെസ് ചാമ്പ്യൻഷിപ്പ്

പേരാവൂർ: കണ്ണൂർ ജില്ല അണ്ടർ 13 ഓപ്പൺ ആൻഡ് ഗേൾസ് സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് 29ന് കണ്ണൂർ സെയ്ന്റ് മൈക്കിൾസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 2012-ലോ ശേഷമോ ജനിച്ച എല്ലാ കണ്ണൂർ ജില്ല നിവാസികൾക്കും പങ്കെടുക്കാം. മത്സരാർത്ഥികൾ തിരിച്ചറിയൽ രേഖയുടെ കോപ്പി, സ്റ്റാമ്പ് സൈസ് ഫോട്ടോ (2 )എന്നിവ ഹാജരാക്കണം.ഇരു വിഭാഗങ്ങളിലായി, ആദ്യ രണ്ട് സ്ഥാനം നേടുന്നവർ ജൂലൈയിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടും. ഫോൺ:9846879986,9388775570,8281485283.