കണ്ണൂരിൽ വിമാന സർവീസുകൾ സാധാരണ നിലയിൽ

മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ നിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ പുന:സ്ഥാപിച്ചു. ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളുടെ വ്യോമപാത അടച്ചതിനാൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പല സർവീസുകളും റദ്ദാക്കിയിരുന്നു. ഷാർജയിലേക്കുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ മാത്രമാണ് ബുധനാഴ്ച റദ്ദാക്കിയത്. റാസൽഖൈമ, അബുദാബി, ദോഹ എന്നിവിടങ്ങളിലേക്ക് ചൊവ്വാഴ്ചത്തെ സർവീസുകൾ റദ്ദാക്കിയതിനാൽ ഇവിടെ നിന്നുള്ള മടക്ക സർവീസുകളും റദ്ദായിരുന്നു. മറ്റുള്ള അന്താരാഷ്ട്ര ആഭ്യന്തര സർവീസുകളെല്ലാം ഷെഡ്യൂൾ പ്രകാരമായിരുന്നു.