മേൽ മുരിങ്ങോടി പുരളിമല മുത്തപ്പൻ മടപ്പുരയിൽ പുന:പ്രതിഷ്ഠ നാളെ

പേരാവൂർ : പുരളിമല മുത്തപ്പൻ മടപ്പുര പുനഃപ്രതിഷ്‌ഠ ദിനാചരണ കർമങ്ങൾ ബുധനാഴ്ച നടക്കും. തന്ത്രി ബ്രഹ്മശ്രീ കാമ്പ്രത്തില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ രാവിലെ മഹാഗണപതി ഹോമം നടക്കും. എഴിന് തിരുവപ്പന വെള്ളാട്ടവും വൈകിട്ട് ആറിന് ലക്ഷം ദീപം സമർപ്പണവും വെള്ളാട്ടവും ഉണ്ടായിരിക്കും.