തൊണ്ടിയിൽ തെരുവുനായകൾ ആടിനെ കടിച്ചു കൊന്നു

പേരാവൂർ: തൊണ്ടിയിൽ ആടിനെ തെരുവുനായകൾ കടിച്ചു കൊന്നു. രണ്ട് ആട്ടിൻ കുട്ടികളെ കടിച്ചു പരിക്കേല്പിക്കുകയും ചെയ്തു. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. ഓലിക്കൽ അന്നക്കുട്ടിയുടെ മൂന്നു വയസുള്ള ആടിനെയാണ് നായകൾ കൊന്നത്. തൊണ്ടിയിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണ്.