പത്താംതരം തുല്യത,ഹയര്‍ സെക്കന്‍ഡറി തുല്യത രജിസ്‌ട്രേഷന്‍ ആരംഭിച്ചു

പേരാവൂര്‍:2025 വര്‍ഷത്തെ പത്താംതരം തുല്യത, ഹയര്‍ സെക്കന്‍ഡറി തുല്യത രജിസ്‌ട്രേഷന്‍ ആരംഭിച്ചു.പേരാവൂര്‍ ബ്ലോക്ക് പരിധിയിലുള്ള മുഴുവന്‍ പഞ്ചായത്തുകളിലും തുല്യത രജിസ്‌ട്രേഷനുകള്‍ ആരംഭിച്ചു. 2025 മാര്‍ച്ച് ഒന്നിന് 17 വയസ്സ് പൂര്‍ത്തിയായ ഏഴാം തരം വിജയിച്ചവര്‍ക്ക് പത്താംതരം തുല്യതയ്ക്കും 22 വയസ്സ് പൂര്‍ത്തിയായ പത്താംതരം വിജയിച്ചവര്‍ക്ക് ഹയര്‍ സെക്കന്‍ഡറി തുല്യതയ്ക്കും അപേക്ഷിക്കാവുന്നതാണ്.രജിസ്‌ട്രേഷന്‍ ഏപ്രില്‍ 30 ന് അവസാനിക്കു. താല്പര്യമുള്ളവര്‍ 790 260 73 45 എന്ന നമ്പറില്‍ ബന്ധപ്പെടുക.