നിരോധിത ലഹരി മരുന്നുമായി യുവാവ് അറസ്റ്റിൽ

കണ്ണൂർ: നിരോധിത ലഹരി മരുന്നുമായി സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവാവ് പിടിയിൽ. തയ്യിൽ കടപ്പുറം റോഡിലെ കെ ഷിജിൽ(29) ആണ് പോലീസ് പിടിയിലായത്. ഇയാളിൽ നിന്നും പാന്റിൽ സൂക്ഷിച്ച 5.4ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. സ്കൂട്ടറിന്റെ പിറകിലുണ്ടായിരുന്ന ആൾ ഓടിരക്ഷപ്പെട്ടു. ഇന്നലെ ഉച്ചക്ക് ചിറക്കൽ ചിറക്ക് സമീപം വളപട്ടണം എസ്ഐമാരായ ടി എം വിപിൻ, സുരേഷ് ബാബു, ഉദ്യോഗസ്ഥരായ റിനോജ്, അജേഷ് എന്നിവർ വാഹന പരിശോധന നടത്തി വരവേയാണ് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവാവ് പിടിയിലായത്. പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോയ സംഘത്തെ പോലീസ് പിന്തുടർന്ന് പിടികൂടുന്നതിനിടയിലാണ് പിറകിലിരുന്നയാൾ ഓടിരക്ഷപ്പെട്ടത്. കെ എൽ20ടി 1558 നമ്പർ സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.