പേരാവൂർ വോളി ഫെസ്റ്റ് ഏപ്രിൽ അഞ്ച്, ആറ് തീയതികളിൽ കുനിത്തലയിൽ

പേരാവൂർ : കുനിത്തല സ്വാശ്രയസംഘത്തിന്റെ ആഭിമുഖ്യത്തിൽ നാമത്ത് ബാലൻ, പി.കെ.രാജു, നന്ത്യത്ത് അശോകൻ എന്നിവരുടെ സ്മരണാർത്ഥമുള്ള നാലാമത് പേരാവൂർ വോളി ഫെസ്റ്റ് ഏപ്രിൽ 5,6,(ശനി, ഞായർ) ദിവസങ്ങളിൽ കുനിത്തല വോളിബോൾ ഗ്രൗണ്ടിൽ നടക്കും. കായികമാണ് ലഹരി എന്ന സന്ദേശമുയർത്തി യുവ തലമുറയുടെ കായികവാസനയെ വളർത്തുക എന്ന ലക്ഷ്യത്തോടെയും വോളിബോളിലേക്ക് യുവതലമുറയെ ആകർഷിക്കുക എന്ന ഉദ്ദേശത്തോടെയുമാണ് മത്സരം സംഘടിപ്പിക്കുന്നത്. ഏപ്രിൽ അഞ്ചിന് (ശനി) പ്രദേശത്തെ മുൻകാല വോളിബോൾ കളിക്കാരെ ആദരിക്കുന്നു. തുടർന്ന് മാസ്റ്റേഴ്‌സ് വോളിബോൾ (40 വയസ്സിന് മുകളിലുള്ളവരുടെ മത്സരം).
വിജയികൾക്ക് നന്ത്യത്ത് അശോകൻ സ്‌മാരക ട്രോഫിയും മന്ദൻ മൂപ്പൻ മകൻ വാസുവിൻ്റെ സ്‌മരണയ്ക്കായിട്ടുള്ള 3000 രൂപയും ലഭിക്കും. രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമിന് കോഴിപ്പുറത്ത് കുഞ്ഞിംമാത സ്‌മാരക എവറോളിംഗ് ട്രോഫിയും ആവണി മധുസുദനൻ്റെ സ്‌മരണയ്ക്കായി നൽകുന്ന 2000 രൂപയുടെ ക്യാഷ് പ്രൈസും ലഭിക്കും. ഏപ്രിൽ ആറിന് വോളിബോൾ മത്സരം. വിജയികൾക്ക് നാമത്ത് ബാലൻ സ്‌മാരക എവറോളിംഗ് ട്രോഫിയും ഈക്കിലിശ്ശേരി കണ്ണൻ, കല്ലു എന്നിവരുടെ സ്മരണയ്ക്കായി നൽകുന്ന 10,000 രൂപയും ലഭിക്കും. രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമിന് പി.കെ. രാജു സ്‌മാരക എവറോളിംഗ് ട്രോഫിയും കോഴിപ്പുറത്ത് കുഞ്ഞിംമാതയുടെ സ്മരണയ്ക്കായി കുടുംബാംഗങ്ങൾ നൽകുന്ന 5000 രൂപ ക്യാഷ് പ്രൈസും.