Connect with us

Kerala

ഏപ്രിൽ ഒന്ന് മുതൽ നികുതിയിലും യു.പി.ഐയിലും നിർണായക മാറ്റം; പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ടത്

Published

on

Share our post

ഏപ്രിൽ ഒന്ന് മുതൽ പൊതുജനങ്ങൾ നിശ്ചയമായും അറിഞ്ഞിരിക്കേണ്ട വലിയ മാറ്റങ്ങൾ വരാൻ പോകുകയാണ്. നികുതി, യു.പി.ഐ പോലുള്ള പല അടിസ്ഥാന കാര്യങ്ങളിലാണ് മാറ്റങ്ങൾ വരുന്നത്. ഇത് കൂടാതെ ഏകീകൃത പെൻഷൻ പദ്ധതിയും പ്രാവൃത്തികമാകുകയാണ്. എന്തെല്ലാമാണ് മാറ്റങ്ങളെന്ന് വിശദമായി അറിയാം. ഏകീകൃത പെൻഷൻ പദ്ധതിയാണ് ഒന്ന്. ഓഗസ്റ്റ് 2024ൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതി ഏപ്രിൽ ഒന്നിനാണ് നിലവിൽ വരിക. 23 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഈ പദ്ധതി ഉപകാരപ്പെടുമെന്നാണ് കരുതുന്നത്. കുറഞ്ഞത് 25 വർഷം സർവീസിൽ ഉണ്ടായിരുന്ന ജീവനക്കാർക്ക്, അവസാനത്തെ 12 മാസത്തെ ശമ്പളത്തിന്റെ പകുതി വരെ പെൻഷനായി കിട്ടുന്ന പദ്ധതിയാണിത്.

യു.പി.ഐ സംവിധാനത്തിന്റെ സുരക്ഷയും മറ്റ് കാര്യങ്ങളും വർധിപ്പിക്കാൻ നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ചില നടപടികൾ എടുത്തിട്ടുണ്ട്. ഏപ്രിൽ ഒന്ന് മുതൽ ബാങ്കുകൾക്കും യു.പി.ഐ പ്രൊവൈഡർമാർക്കും, ഉപയോഗശൂന്യമായ നമ്പറുകൾ നീക്കം ചെയ്യാനായുള്ള നിർദേശങ്ങളാണ് നൽകിയിട്ടുള്ളത്. ഉപയോഗശൂന്യമായ, എന്നാൽ യു.പി.ഐ ആയി ലിങ്ക്ഡ് ആയ നമ്പറുകൾ വലിയ സുരക്ഷാഭീഷണിയാണ് ഉയർത്തുന്നത്. ഉപയോക്താവ് നമ്പറുകൾ മാറ്റുമ്പോഴോ, ഡീ ആക്ടിവേറ്റ് ചെയ്യുമ്പോഴോ പഴയ യുപിഐ നമ്പറുകൾ ആക്റ്റീവ് ആയിത്തന്നെ കിടക്കും. ഇത് തട്ടിപ്പുകാർ മുതലെടുക്കാൻ സാധ്യതയുണ്ട്.

പുതിയ നികുതി സ്ലാബുകളാണ് മറ്റൊന്ന്. ഈ വർഷത്തെ കേന്ദ്ര ബജറ്റിലാണ് ഇടത്തരക്കാർക്ക് ആശ്വാസമാകുന്ന വലിയ നികുതിയിളവ് പ്രഖ്യാപനം ഉണ്ടായത്. 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് ഇനി ആദായനികുതി അടക്കേണ്ട. 2014 ലെ ബജറ്റിലാണ് നികുതിയില്ലാത്ത വരുമാന പരിധി 2.5 ലക്ഷം രൂപയായി ഉയർത്തിയത്. പിന്നീട് 2019-ൽ 5 ലക്ഷം രൂപയായും 2023 ൽ ഇത് 7 ലക്ഷം രൂപയായും ഉയർത്തി. പുതിയ ബജറ്റിൽ നികുതി പരിധി 12 ലക്ഷമായി ഉയർത്തുകയായിരുന്നു. അതായത് പ്രതിമാസം ശരാശരി വരുമാനം 1 ലക്ഷം രൂപ. ഇതിനോടൊപ്പം സർക്കാർ പ്രഖ്യാപിച്ച 75,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ കൂടി ഉൾപ്പെടുത്തി 12.75 ലക്ഷം വരുമാനമുള്ളവർ നികുതി അടക്കേണ്ടതില്ല. അതായത് 1,06,250 രൂപവരെ വരുമാനം ഉള്ളവർ ഒറ്റ രൂപ പോലും നികുതി അടയ്‌ക്കേണ്ടതില്ല.

പുതിയ സാമ്പത്തികവർഷത്തിൽ ജിഎസ്ടിയിലും മാറ്റമുണ്ട്. നികുതിദായകർക്ക് കൂടുതൽ സുരക്ഷയൊരുക്കാനായി മൾട്ടി ഫാക്ടർ ഓതന്റിക്കേഷൻ ഉണ്ടാകും. 180 ദിവസത്തിന് താഴെയുള്ള രേഖകൾ വെച്ചുകൊണ്ടായിരിക്കും ഇ-വേ ബില്ലുകൾ നൽകുക. ഇവയ്ക്ക് പുറമെ പ്രൊമോട്ടർമാർ, ഡയറക്ടർമാർ എന്നിവർ ജിഎസ്ടി കേന്ദ്രങ്ങൾ ഇടയ്ക്കിടെ സന്ദർശിക്കും.


Share our post

Kerala

വിദേശത്ത് തൊഴിൽ നേടാൻ രണ്ട് ലക്ഷം വരെ വായ്പ: ‘ശുഭയാത്ര’യുമായി നോർ‌ക്ക

Published

on

Share our post

വിദേശജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ധനസഹായ പദ്ധതിയുമായി നോർക്ക. നൈപുണ്യ പരിശീലനം, യാത്രയ്ക്കുള്ള പ്രാരംഭ ചെലവ്‌ എന്നിവക്കായി പലിശ സബ്‌സിഡിയോടെ വായ്‌പ ലഭ്യമാക്കുന്ന ശുഭയാത്ര പദ്ധതിയാണ് നോർക്ക പ്രഖ്യാപിച്ചത്. പ്രവാസി നൈപുണ്യ വികസന സഹായം, വിദേശ തൊഴിലിനായുള്ള യാത്ര സഹായം എന്നി ഉപപദ്ധതികൾ ഇതിൽ ഉൾപ്പെടും. 36 മാസ തിരിച്ചടവിൽ രണ്ട് ലക്ഷം രൂപ വരെയാണ് വായ്‌പ. അംഗീകൃത റിക്രൂട്ടിങ്‌ ഏജൻസി മുഖേന ലഭിക്കുന്ന ജോബ് ഓഫറിന്റെ അടിസ്ഥാനത്തിലാണ് വായ്‌പ ലഭിക്കുക. കൃത്യമായി തിരിച്ചടവിന് നാല് ശതമാനം പലിശ സബ്സിഡി 30 മാസത്തേക്ക് നൽകും. ആദ്യത്തെ ആറ് മാസത്തെ മുഴുവൻ പലിശയും നോർക്ക റൂട്ട്‌സ് വഹിക്കും. വിസ സ്റ്റാമ്പിങ്‌, എച്ച്ആർഡി/ എംബസി അറ്റസ്റ്റേഷൻ, ഇമിഗ്രേഷൻ ക്ലിയറൻസ്, എയർ ടിക്കറ്റുകൾ, വാക്സിനേഷൻ എന്നിവക്കുള്ള ചെലവുകൾക്കായി വായ്പ പ്രയോജനപ്പെടുത്താം.


Share our post
Continue Reading

Kerala

ചൂടിന് ആശ്വാസം; വേനല്‍ മഴ വരുന്നു, വിവിധ ജില്ലകളില്‍ യെല്ലോ അലേർട്ട്

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്‌, മലപ്പുറം, വയനാട്, എറണാകുളം, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അതേസമയം സംസ്ഥാനത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ തീരദേശ വാസികൾ ജാഗ്രത പുലർത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്.കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Kerala

സഞ്ചാരികളുടെ ഒഴുക്ക്; ഊട്ടിയിലേക്ക് ഇ-പാസ് കർശനമാക്കി, ഏപ്രിൽ രണ്ടിന് പ്രതിഷേധ ഹർത്താൽ

Published

on

Share our post

നിലമ്പൂർ : ആഘോഷ ദിനങ്ങളിൽ സഞ്ചാരികളുടെ ഒഴുക്ക് നിയന്ത്രിക്കാനും ഗതാഗതകുരുക്ക് ഒഴിവാക്കാനും ഊട്ടി സന്ദർശനത്തിനുള്ള ഇ-പാസ് നിബന്ധന തമിഴ്നാട് സർക്കാർ കർശനമാക്കി. നീലഗിരി ജില്ലയുടെ കവാടങ്ങളിലെ ചെക്പോസ്റ്റുകളിൽ ഇ-പാസ് ഉണ്ടെങ്കിൽ മാത്രമേ യാത്രക്കാരെ കടത്തിവിടൂ. ഊട്ടി സന്ദർശനത്തിന് ഇ-പാസ് വേണമെന്ന നിയമമുണ്ടായിരുന്നെങ്കിലും കർശനമാക്കിയിരുന്നില്ല. കഴിഞ്ഞ പെരുന്നാൾ ദിനങ്ങളിൽ സഞ്ചാരികളുടെ ഒഴുക്ക് മൂലം തമിഴ്നാടിന്‍റെ അതിർത്തി ചെക് പോസ്റ്റുകളിൽ മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്കുണ്ടായത്. ഇത്തവണ വേനലവധി ദിനങ്ങളും ആഘോഷങ്ങളും ഒരുമിച്ച് വന്നതോടെ നൂറ് കണക്കിന് വാഹനങ്ങൾ ചുരം കയറും.

തമിഴ്നാട് അതിർത്തികളിൽ സ്ഥാപിച്ച പ്രത‍്യേക ചെക്ക്പോസ്റ്റുകളിൽ ഇ-പാസ് സൗജന‍്യമായി നൽകുന്നുണ്ട്. ആധാർകാർഡിന്‍റെ കോപ്പി കരുതണം. ഒരാൾക്ക് ഇ-പാസ് എടുക്കാൻ ചുരുങ്ങിയത് രണ്ട് മിനിറ്റെങ്കിലും സമയമെടുക്കും. ഈ സമയത്ത് റോഡിൽ നിർത്തിയിടുമ്പോഴാണ് ഗതാഗതകുരുക്ക് ഉണ്ടാവുന്നത്. മുൻകൂട്ടി ഇ-പാസ് എടുത്ത് വന്നാൽ കുരുക്ക് ഒഴിവാക്കാനാവും. ചെക്ക്പോസ്റ്റുകളിലെ തിരക്ക് ഒഴിവാക്കാൻ tnga.org വെബ്സൈറ്റ് തുറന്നിട്ടുണ്ട്. ഇതിലൂടെ ഇ-പാസിന് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്ന എല്ലാ വാഹനങ്ങൾക്കും ഇ-പാസ് നൽകും.

പ്രതിഷേധവുമായി വ‍്യാപാരികൾ; ഏപ്രിൽ രണ്ടിന് ഹർത്താൽ

നിലമ്പൂർ: ഊട്ടിയിലേക്ക് ഇ-പാസ് നിർബന്ധമാക്കിയതിൽ പ്രതിഷേധവുമായി നീലഗിരിയിലെ വ‍്യാപാരികൾ. നിയന്ത്രണം ഏർപ്പെടുത്തുന്നത് വ‍്യാപാരമേഖലക്ക് കനത്ത തിരിച്ചടിയാണ്. അതിനാൽ ഇ-പാസ് പിൻവലിക്കണമെന്നാണ് ആവശ‍്യം. ഏപ്രിൽ രണ്ടിന് വ‍്യാപാരികൾ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!