യു.എ.ഇയില്‍ ചെറിയ പെരുന്നാള്‍ നിസ്‌കാര സമയങ്ങള്‍ പ്രഖ്യാപിച്ചു; ഓരോ എമിറേറ്റിലെയും സമയം അറിയാം

ദുബായ്: റമദാന്‍ അവസാന മണിക്കൂറുകളിലേക്ക് അടുക്കുമ്പോള്‍ ഇസ്ലാമിലെ ഏറ്റവും പ്രധാന ആഘോഷങ്ങളിലൊന്നായ ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) സന്തോഷത്തിലേക്ക് കടക്കുകയാണ് യുഎഇ നിവാസികള്‍. രാജ്യത്തുടനീളമുള്ള നൂറുകണക്കിന് പള്ളികളിലും പ്രത്യേക ഓപ്പണ്‍ മൈതാനങ്ങളിലും അതിരാവിലെ തന്നെ നിസ്‌കാരം തുടങ്ങും. ശവ്വാല്‍ ചന്ദ്രപിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ന് വൈകുന്നേരം യു.എ.ഇയുടെ ചന്ദ്രക്കല സമിതി മഗ്‌രിബ് പ്രാര്‍ത്ഥനകള്‍ക്ക് ശേഷം യോഗം ചേരും. കേരളത്തിലേതിനെക്കാള്‍ ഒരുദിവസം നേരത്തെ ഗള്‍ഫ് നാടുകളില്‍ റമദാന്‍ തുങ്ങിയിട്ടുണ്ട്. കേരളത്തില്‍ ഇന്ന് 28ാം നോമ്പ് ആണെങ്കില്‍ ഗള്‍ഫില്‍ ഇന്ന് 29 ആണ്. ഈ സാഹചര്യത്തില്‍ ഇന്ന് മാസപ്പിറവി കണ്ടാല്‍ യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ (മാര്‍ച്ച് 30 ഞായറാഴ്ച) ശവ്വാല്‍ ഒന്ന് ആയിരിക്കും. ഇന്ന് മാസം കണ്ടില്ലെങ്കില്‍ മറ്റന്നാള്‍ (മാര്‍ച്ച് 31 തിങ്കളാഴ്ച) ആയിരിക്കും ചെറിയ പെരുന്നാള്‍. ആഘോഷങ്ങളുടെ തുടക്കം കുറിക്കുന്ന പെരുന്നാള്‍ നിസ്‌കാരം ഏഴ് എമിറേറ്റുകളിലും നിശ്ചിതസമയത്തായിരിക്കും നടക്കുക. പെരുന്നാള്‍ ഏത് ദിവസം ആയാലും താഴെ കൊടുക്കുന്ന സമയത്തായിരിക്കും നിസ്‌കാരം നടക്കുക.
നിസ്‌കാര സമയക്രമം
അബൂദബി: രാവിലെ 6:22
അല്‍ ഐന്‍: രാവിലെ 6:23
ദുബായ്: രാവിലെ 6:20
ഷാര്‍ജ: രാവിലെ 6:19
അജ്മാന്‍: രാവിലെ 6:19
ഉമ്മുല്‍ ഖുവൈന്‍: രാവിലെ 6:18
റാസല്‍ ഖൈമ: രാവിലെ 6:17
ഫുജൈറ: രാവിലെ 6:15
ഖോര്‍ഫക്കാന്‍: രാവിലെ 6:16