Connect with us

Kerala

മാലിന്യങ്ങള്‍ വലിച്ചെറിയേണ്ട, ബസിലും ഇടേണ്ട; എല്ലാ കെ.എസ്.ആർ.ടി.സി ബസുകളിലും ചവറ്റുകുട്ടകള്‍, വരുമാനവും

Published

on

Share our post

കോഴിക്കോട്: എല്ലാ കെ.എസ്.ആർ.ടി.സി ബസുകളിലും രണ്ടു വീതം ചവറ്റുകുട്ടകള്‍ സ്ഥാപിക്കുന്നു. മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കത്തക്കവിധമാണ് ഇതിനുള്ള നടപടി തുടങ്ങിയിട്ടുള്ളത്. തിരുവനന്തപുരത്തുനിന്നുള്ള 10 എസി സൂപ്പര്‍ ഫാസ്റ്റ് ദീര്‍ഘദൂര ബസുകളില്‍ ഇതിനകം ചവറ്റുകുട്ടകൾ സ്ഥാപിച്ചു കഴിഞ്ഞു. മാലിന്യങ്ങള്‍ റോഡിലും ബസിനുള്ളിലും വലിച്ചെറിയുന്നത് ഒഴിവാക്കാനാണ് കേരള ശുചിത്വ മിഷനുമായി ചേര്‍ന്ന് കോര്‍പ്പറേഷന്‍ പുതിയ പദ്ധതി നടപ്പാക്കുന്നത്. ഇതില്‍നിന്ന് ഒരു വരുമാന മാര്‍ഗ്ഗവും കെഎസ്ആര്‍ടിസി പ്രതീക്ഷിക്കുന്നുണ്ട്.ഓരോ ജില്ലയിലും ബസ്സുകളിലും ഡിപ്പോകളിലും സ്റ്റാന്‍ഡുകളിലും നിന്നുമായി 800-1000 കാലിയായ വെള്ളക്കുപ്പികള്‍ പ്രതിദിനം ശേഖരിക്കാനാവുമെന്നാണ് പ്രതീക്ഷ. ഈ പ്ലാസ്റ്റിക് സംഭരിച്ച് വിറ്റുകിട്ടുന്ന പണം കെ.എസ്.ആർ.ടി.സിക്ക് മുതല്‍ക്കൂട്ടാവും. പരിസര മലിനീകരണം ഒഴിവാകും. പ്ലാസ്റ്റിക് മാലിന്യം ഭൂമിക്കും ജലാശയങ്ങള്‍ക്കും ഓടകള്‍ക്കും ഭാരമാവില്ല. വിദേശ വിനോദസഞ്ചാരികളും മറ്റും വൃത്തിയില്ലെന്ന കാരണത്താല്‍ കെ.എസ്.ആർ.ടി.സിയെ ഒഴിവാക്കുന്നത് കുറയും.

ബസുകളില്‍ ചവറ്റുകുട്ടകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോടുനിന്ന് നല്‍കിയ പ്രോജക്ട് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ അംഗീകരിച്ചു. പദ്ധതിയുടെ നടപ്പാക്കല്‍ ടെണ്ടറായി. ഇതിനുള്ള ഉപകരണങ്ങളുടെ പര്‍ച്ചേസും തുടങ്ങി. മൂന്നുമാസത്തിനകം പദ്ധതി നിലവില്‍ വരുമെന്നാണ് പ്രതീക്ഷ. സ്പോണ്‍സര്‍മാരുടെ സഹായവും ഇതിനായി കോര്‍പ്പറേഷന്‍ തേടുന്നുണ്ട്.വെള്ളക്കുപ്പികള്‍ റോഡിലേക്ക് വലിച്ചെറിയുന്നത് ചിലപ്പോള്‍ അപകടങ്ങള്‍ക്ക് കാരണമാവാറുണ്ട്. കടലത്തൊണ്ടും ഓറഞ്ച് തൊലിയും മറ്റും ബസ്സില്‍ത്തന്നെ ഇടുന്ന പതിവിനു മാറ്റം വരുത്താനും പുതിയ നടപടി സഹായകമാവും.

ബസ് സ്റ്റാന്‍ഡുകളില്‍ കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റുമായും തദ്ദേശ സ്ഥാപനങ്ങളുമായും സഹകരിച്ച് കൂടുതല്‍ ബോട്ടില്‍ പോയിന്റുകള്‍ സ്ഥാപിക്കാനും ഉദ്ദേശ്യമുണ്ട്. വലിച്ചെറിയല്‍ സംസ്‌ക്കാരത്തിനെതിരെ ബോധവത്ക്കരണത്തിനായി ബസ്സുകളില്‍ സ്റ്റിക്കര്‍ പതിപ്പിക്കും. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ മാലിന്യം വലിച്ചെറിയുകയോ ബസ്സില്‍ ഇടുകയോ ചെയ്യുന്നവര്‍ക്കെതിരെ പിഴ ചുമത്താനും ഉദ്ദേശിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. മാലിന്യമുക്ത നവകേരളം പ്രോജക്ടുമായി സഹകരിച്ചാവും ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ബസുകളില്‍നിന്നുള്ള മാലിന്യം അടിച്ചുകൂട്ടി സ്റ്റാന്‍ഡില്‍ കൂട്ടിയിടുന്ന രീതിയും തുടരാന്‍ അനുവദിക്കില്ല.

വരുമാന പ്രതീക്ഷ ഇങ്ങനെ

ഒരു ലിറ്റര്‍ വെള്ളത്തിന്റെ കാലിയായ കുപ്പിയുടെ തൂക്കം – 20 ഗ്രാം.
ഒരു കിലോക്ക് വേണ്ടത് – 50 എണ്ണം
ഒരു കിലോ പ്ലാസ്റ്റിക്കിന് ലഭിക്കുന്ന തുക – 18 രൂപ.
ഇതുപ്രകാരം ഒരു കുപ്പിക്ക് ലഭിക്കുന്ന വില – 36 പൈസ.
പ്രതിദിനം ലഭിക്കാവുന്ന കുപ്പികളുടെ ശരാശരി എണ്ണം – 14000
പ്രതിദിനം ലഭിക്കാവുന്ന തുക – 5040 രൂപ

വൃത്തിയില്ലായ്മയ്ക്ക് പരിഹാരം

കെഎസ്ആര്‍ടിസി ബസുകള്‍ക്കും സ്റ്റാന്‍ഡുകള്‍ക്കും വൃത്തിയില്ലെന്ന പ്രശ്നത്തിന് കോര്‍പ്പറേഷനില്‍ പുതുതായി രൂപവത്ക്കരിച്ച ഹൗസ് കീപ്പിംഗ് വിഭാഗം പരിഹാരമുണ്ടാക്കി വരികയാണ്. പരിമിതികള്‍ക്ക് നടുവിലും മെച്ചപ്പെട്ട സേവനം യാത്രക്കാര്‍ക്ക് ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. ബസ് സ്റ്റാന്‍ഡുകള്‍ സൗന്ദര്യവത്ക്കരിക്കാനും നടപടികളുണ്ടാവും. – ശശികല ഹൗസ് കീപ്പിംഗ് കോ- ഓര്‍ഡിനേറ്റര്‍ , കെഎസ്ആര്‍ടിസി


Share our post

Kerala

രോഗികള്‍ക്ക് ആശ്വാസം; കെ.എസ്ഡി.പി മരുന്നുകള്‍ ഇനി പൊതുവിപണിയിലും; ഉദ്ഘാടനം ഏപ്രില്‍ എട്ടിന്

Published

on

Share our post

പൊതുവിപണിയില്‍ കുറഞ്ഞ വിലയ്ക്ക് മരുന്നുവില്‍ക്കാന്‍ കെ.എ.സ്ഡി.പി ഒരുങ്ങുന്നു. ദേശീയപാതയ്ക്കരികിലെ കമ്പനി അങ്കണത്തിലെ ‘മെഡിമാര്‍ട്ട്’ എന്നു പേരിട്ട വില്‍പ്പനശാല ഏപ്രില്‍ എട്ടിന് മന്ത്രി പി. രാജീവ് ഉദ്ഘാടനം െചയ്യും.10 മുതല്‍ 90 വരെ ശതമാനം വിലകുറച്ചാകും വില്‍പ്പന. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ വൈകാതെ ചില്ലറവില്‍പ്പന തുടങ്ങുമെന്ന് കെഎസ്ഡിപി ചെയര്‍മാന്‍ സി.ബി. ചന്ദ്രബാബു പറഞ്ഞു. 92 ഇനം മരുന്നുകളാണ് കെഎസ്ഡിപിയില്‍ ഉത്പാദിപ്പിക്കുന്നത്. ഇവയെല്ലാം ചില്ലറ വില്‍പ്പന ശാലകളിലെത്തിക്കും. മറ്റു കമ്പനികളുടെ മരുന്നുകളും കുറഞ്ഞവിലയില്‍ ലഭ്യമാക്കും. സര്‍ക്കാരാശുപത്രികള്‍ക്കു മാത്രമാണ് മരുന്നുകള്‍ നല്‍കിയിരുന്നത്. പൊതുവിപണിയിലും ഇതു കിട്ടുന്നത് ജനങ്ങള്‍ക്ക് ആശ്വാസമാകും. അര്‍ബുദം, വൃക്കരോഗ മരുന്നുകളും ഭാവിയില്‍ കുറഞ്ഞവിലയ്ക്കു വാങ്ങാനാകും. അര്‍ബുദ മരുന്നുകളടക്കം നിര്‍മിക്കുന്ന ഓങ്കോളജി പാര്‍ക്കിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.രാവിലെ 10-നാണ് ഉദ്ഘാടനം. പി.പി. ചിത്തരഞ്ജന്‍ എംഎല്‍എ അധ്യക്ഷനാകും. കെ.സി. വേണുഗോപാല്‍ എം.പി. മുഖ്യാതിഥിയാകുമെന്ന് മാനേജിങ് ഡയറക്ടര്‍ ഇ.എ. സുബ്രഹ്‌മണ്യന്‍ അറിയിച്ചു.


Share our post
Continue Reading

Kerala

കാലിക്കറ്റില്‍ പി.ജി/ഇന്റഗ്രേറ്റഡ് പി.ജി; പൊതുപ്രവേശന പരീക്ഷ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 15 വരെ

Published

on

Share our post

കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പിജി/ഇന്റഗ്രേറ്റഡ് പിജി, സര്‍വകലാശാലാ സെന്ററുകളിലെ എംസിഎ, എംഎസ്ഡബ്ല്യു, ബിപിഎഡ്, ബിപിഇഎസ് ഇന്റഗ്രേറ്റഡ്, അഫിലിയേറ്റഡ് കോളേജുകളിലെ എംപിഎഡ്, ബിപിഎഡ്, ബിപിഇഎസ് ഇന്റഗ്രേറ്റഡ്, എംഎസ്ഡബ്ല്യു, എംഎസ്ഡബ്ല്യു (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്) എംഎ ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, എംഎസ്സി ഹെല്‍ത്ത് ആന്‍ഡ് യോഗ തെറാപ്പി, എംഎസ്സി ഫൊറന്‍സിക് സയന്‍സ് എന്നീ പ്രോഗ്രാമുകള്‍ക്കായുള്ള പൊതുപ്രവേശനപരീക്ഷയുടെ (സിയു-സിഇടി) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 15-ന് അവസാനിക്കും. തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്.

ബിരുദാനന്തരബിരുദ പ്രോഗ്രാമുകള്‍/ബിപിഎഡ് എന്നിവയ്ക്ക് അവസാന സെമസ്റ്റര്‍/വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ക്ക് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷകരുടെ യോഗ്യതയനുസരിച്ച് ഒരേ അപേക്ഷയില്‍ത്തന്നെ ഒരു സെഷനില്‍നിന്നും ഒരു പ്രോഗ്രാം എന്ന നിലയ്ക്ക് പരമാവധി ആറു പ്രോഗ്രാമുകള്‍വരെ തിരഞ്ഞെടുക്കാം. ഓരോ പ്രോഗ്രാമിനും ജനറല്‍വിഭാഗത്തിന് 610 രൂപയും എസ്സി/എസ്ടി വിഭാഗത്തിന് 270 രൂപയും എല്‍എല്‍എം പ്രോഗ്രാമിന് ജനറല്‍വിഭാഗത്തിന് 830 രൂപയും എസ്സി/എസ്ടി വിഭാഗത്തിന് 390 രൂപയുമാണ് അപേക്ഷാഫീസ്. ഓരോ അധിക പ്രോഗ്രാമിനും 90 രൂപ അടയ്ക്കണം. വിജ്ഞാപനം ചെയ്തിരിക്കുന്ന പ്രോഗ്രാമിന് അഫിലിയേറ്റഡ് കോളേജുകളിലെ മാനേജ്മെന്റ് സീറ്റുകള്‍ ഉള്‍പ്പെടെ എല്ലാവിഭാഗം സീറ്റുകളിലേക്കുമുള്ള പ്രവേശനം പ്രവേശനപരീക്ഷാ റാങ്ക്ലിസ്റ്റില്‍നിന്നായിരിക്കും. അപേക്ഷ പൂര്‍ത്തീകരിച്ച് പ്രന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകൂ. വിജ്ഞാപനത്തിനും പ്രോസ്പെക്ടസിനും admission.uoc.a-c.in.


Share our post
Continue Reading

Kerala

ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ചു; എസ്.ഐക്ക് സസ്പെൻഷൻ

Published

on

Share our post

കൊച്ചി: ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ച സംഭവത്തിൽ ആലുവയിൽ എസ്ഐക്ക് സസ്പെൻഷൻ. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്ഐ സലീമിനെയാണ് റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്. ട്രെയിൻ ഇടിച്ചു മരിച്ച രാജസ്ഥാൻ സ്വദേശിയുടെ പേഴ്സിൽ നിന്നാണ് പണം എസ്ഐ എടുത്തത്. 3000 രൂപയായിരുന്നു എടുത്തത്. ആകെ പേഴ്സിൽ 8000 രൂപയാണ് ഉണ്ടായിരുന്നത്. പേഴ്‌സിലെ പണത്തിന്റെ കണക്ക് പൊലീസ് എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് എസ്ഐ പണമെടുത്തത്. പിന്നീട് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്. തുടർന്ന് എസ്ഐയെ സസ്പെൻഡ് ചെയ്യുകയായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!