പുഴയിൽ നിന്ന് മണൽ വാരി വിൽക്കുന്നയാൾ പോലീസിന്റെ പിടിയിൽ

Share our post

കാക്കയങ്ങാട് : അനധികൃതമായി പുഴയിൽ നിന്ന് മണൽ വാരി വിൽപ്പന നടത്തുകയായിരുന്ന ആളെ പോലീസ് പിടികൂടി. കാക്കയങ്ങാട് പാല പുഴയിൽ നിന്ന് അനധികൃതമായി പുഴമണൽ കളവ് ചെയ്ത് വിൽപനയ്ക്കായി കടത്തി കൊണ്ട് പോവുകയായിരുന്ന മുഴക്കുന്ന് കൂടലാട് സ്വദേശി കെ.പി.സുനിൽ കുമാറിനെ യാണ് KL 59 C 1975 നമ്പർ മിനി ലോറി സഹിതം മുഴക്കുന്ന് പോലീസ് സബ് ഇൻസ്പെക്ടർ യു.വിപിൻ പിടികൂടിയത്. മുഴക്കുന്ന് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എം.ടി. ബെന്നി. സിവിൽ പോലീസ് ഓഫീസർമാരായ പി.ദിൽരൂപ്, കെ.രാകേഷ് എന്നിവരും എസ് ഐ യുടെ കൂടെ ഉണ്ടായിരുന്നു. പ്രതിയെ മട്ടന്നൂർ കോടതി റിമാൻഡ് ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!