ഏപ്രിൽ ഒന്ന് മുതൽ ഈ നമ്പറുകളിൽ യു.പി.ഐ പ്രവർത്തിക്കില്ല, അറിയേണ്ടതെല്ലാം

Share our post

സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളും തടയുന്നതിനായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) പുതിയ മാർഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഏപ്രിൽ 1 മുതൽ ചില യുപിഐ അഡ്രസുകൾ പ്രവർത്തനരഹിതമാകും.

എന്തുകൊണ്ടാണ് ഈ മാറ്റം?

യു.പി.ഐയുമായി ബന്ധിപ്പിച്ചിട്ടുള്ള റിചാർജ് ചെയ്യാൻ മറന്നതോ അതുമല്ലെങ്കിൽ പ്രവർത്തനം നിലച്ചതോ ആയ നിഷ്‌ക്രിയ മൊബൈൽ നമ്പറുകൾ സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ടെന്ന അടിസ്ഥാനത്തിലാണ് ഈ നടപടി. ഉപയോക്താക്കൾ അവരുടെ നമ്പറുകൾ മാറ്റുകയോ നിർജീവമാക്കുകയോ ചെയ്യുമ്പോൾ, യുപിഐ അക്കൗണ്ടുകൾ പലപ്പോഴും സജീവമായി തുടരുന്നു.ഇത് മറ്റൊരാളുടെ കൈവശം എത്തിച്ചേരുമ്പോൾ ദുരുപയോഗത്തിന് കാരണമായേക്കാം. ഇത് തടയുന്നതിന്, ബാങ്കുകളും ഗൂഗിള്‍പേ, ഫോൺപേ, പേടിഎം പോലുള്ള പേയ്‌മെന്റ് ആപ്പുകളും ഇപ്പോൾ യുപിഐ സിസ്റ്റത്തിൽ നിന്ന് സജീവമല്ലാത്ത നമ്പറുകൾ നീക്കം ചെയ്യും.

ആരെയൊക്കെയാണ് ബാധിക്കുക?

മൊബൈൽ നമ്പർ മാറ്റിയെങ്കിലും ബാങ്കിൽ അത് അപ്‌ഡേറ്റ് ചെയ്യാത്ത ഉപയോക്താക്കൾ. കോളുകൾ, SMS, അല്ലെങ്കിൽ ബാങ്കിങ് അലേർട്ടുകൾ എന്നിവയ്‌ക്കായി വളരെക്കാലമായി ഉപയോഗിക്കാത്ത നമ്പറുകളുള്ള ഉപയോക്താക്കൾ.ബാങ്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാതെ നമ്പർ സറണ്ടർ ചെയ്ത ഉപയോക്താക്കൾ.പഴയ നമ്പർ മറ്റൊരാൾക്ക് നൽകിയ ഉപയോക്താക്കൾ എന്നിവരെയായിരിക്കും ബാധിക്കും.എന്തുചെയ്യണം? ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പർ സജീവമാണെന്ന് ഉറപ്പാക്കുക. ബാങ്കിൽ നിന്ന് എസ്എംഎശ് അലേർട്ടുകളും ഒടിപികളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.നെറ്റ് ബാങ്കിങ്, യു.പി.ഐ ആപ്പുകൾ, എടിഎമ്മുകൾ വഴിയോ ബാങ്ക് ശാഖ സന്ദർശിച്ചോ നിങ്ങളുടെ യു.പി.ഐ-ലിങ്ക് ചെയ്ത മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുക.

ഇന്‍ആക്റ്റീവായ നമ്പർ സജീവമാക്കാം

യു.പി.ഐ ഐഡിയുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോൺ നമ്പർ പ്രവർത്തന രഹിതമായിപ്പോയിട്ടുണ്ടെങ്കിൽ എത്രയും വേഗം ബാങ്ക് അക്കൗണ്ടും യു.പി.ഐ വിലാസവും പുതിയ നമ്പറുമായി ബന്ധിപ്പിക്കാനും എൻപിസിഐ നിർദേശിക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!