Kerala
എസ്.ബി അക്കൗണ്ടില്‍ മിനിമം ബാലൻസ് നിബന്ധനയില്ല

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റഗുലർ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലൻസ് നിലനിർത്തേണ്ട ആവശ്യമില്ലെന്നും 2020 മാർച്ചിന് ശേഷം മിനിമം ബാലൻസ് ഇല്ലാത്തതിന്റെ അത്തരം അക്കൗണ്ട് ഉടമകളില്‍ നിന്നും പിഴ ഈടാക്കുന്നില്ലെന്നും കേന്ദ്ര ധനകാര്യ മന്ത്രി പങ്കജ് ചൗധരി ലോക്‌സഭയില്‍ എൻ.കെ.പ്രേമചന്ദ്രൻ എം.പി യെ അറിയിച്ചു. ആർ.ബി.ഐ മാർഗ്ഗനിർദ്ദേശ പ്രകാരം അക്കൗണ്ട് തുടങ്ങുന്നതിന് മിനിമം ബാലൻസ് നിശ്ചയിച്ചിട്ടുണ്ട്. തുടർന്നുണ്ടാകുന്ന മാറ്റങ്ങള്‍ അക്കൗണ്ട് ഉടമയെ അറിയിക്കും. ബാങ്കില്‍ നിശ്ചിത തുക മിനിമം ബാലൻസ് ഇല്ലെങ്കില്‍ പിഴ ഈടാക്കുന്നത് സംബന്ധിച്ച് ബാങ്ക് അക്കൗണ്ട് ഉടമയെ അറിയിക്കും. ഒരു മാസത്തിനുള്ളില്‍ തുക ഒടുക്കി മിനിമം ബാലൻസ് അക്കൗണ്ടില്‍ ഇട്ടില്ലെങ്കില്‍ പിഴ ഈടാക്കും. എന്നാല്‍ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരില്‍ നെഗറ്റീവ് അക്കൗണ്ടായി മാറുന്നില്ലെന്ന് ഉറപ്പുവരുത്തണം. ബാങ്കിന്റെ ബോർഡ് തീരുമാനിക്കുന്ന നയപ്രകാരം സർവ്വീസ് ചാർജ്ജുകളും അക്കൗണ്ടില്‍ മിനിമം ബാലൻസ് നിലനിർത്തിയില്ലെങ്കില്‍ പിഴയും ഈടാക്കാം. പ്രധാനമന്ത്രി ജൻ ധൻ യോജന അക്കൗണ്ടുകള്‍ക്ക് മിനിമം ബാലൻസ് ഉപാധി ബാധകമല്ല.
Kerala
ഐ.എച്ച്.ആര്‍.ഡിയില്‍ എട്ടാം ക്ലാസ് പ്രവേശനം


ഐ.എച്ച്.ആര്‍.ഡിയുടെ കലൂര്‍, കപ്രാശ്ശേരി -ചെങ്ങമനാട്, മലപ്പുറം വാഴക്കാട്, വട്ടംകുളം, പെരിന്തല്‍മണ്ണ, കോട്ടയം പുതുപ്പള്ളി , ഇടുക്കി മുട്ടം – തൊടുപുഴ, പത്തനംതിട്ട മല്ലപ്പള്ളി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2025 ജൂണ്‍ ഒന്നിന് 16 വയസ് തികയാത്തവരായിരിക്കണം. ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസായവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ നേരിട്ടോ lhrd.kerala.gov.in/tsh വെബ്സൈറ്റ് വഴിയോ നല്‍കാം. ഓണ്‍ലൈനായി ഏപ്രില്‍ ഏഴിന് വൈകിട്ട് നാല് വരെയും ഏപ്രില്‍ ഒമ്പത് വൈകിട്ട് നാല് വരെ സ്‌കൂളില്‍ നേരിട്ടും അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍-8547005008, 8547005015, 8547005009, 04942681498, 8547021210, 04812351485, 8547005014, 04692680574.
Kerala
മിഠായി രൂപത്തിൽ ലഹരിയുമായി മൂന്ന് പേർ പിടിയിൽ


തിരുവനന്തപുരം: നെടുമങ്ങാട് മിഠായി രൂപത്തിൽ ലഹരിയുമായി മൂന്ന് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽപ്രശാന്ത് (32), ഗണേഷ് (32), മാർഗ്ഗ ( 22) എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം റൂറൽഎസ്.പി യ്ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഡാൻസഫ് ( ഡിസ്ട്രിക് ആന്റി നെർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്) ഇവരെ പിടികൂടിയത്. വട്ടപ്പാറയിലെ സ്വകാര്യ ബോയ്സ് ഹോസ്റ്റലിൽ അഡ്രസിലാണ് പാഴ്സൽ എത്തുന്നത്. ഇത് വാങ്ങിയ 3 പേരെയാണ് നെടുമങ്ങാട് പോലീസ് പിടികൂടിയത് കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് ഇവരെ പിടികൂടുന്നത്.105 മിഠായികൾ പാഴ്സൽ -കവറിൽ ഉണ്ടായിരുന്നു. ഈ മിഠായിയിൽ ടെട്രാഹൈഡ്രോകന്നാബിനോള്‍ ( Tetrahydrocannabinol -THC) എന്ന ലഹരി വസ്തു ഉണ്ടെന്ന് പോലീസ് പറയുന്നു. കറുത്ത കളറിലാണ് ഈ മിഠായി എത്തിയത്. സ്കൂൾ, കോളെജ്, ട്യൂഷൻ സെന്ററുകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ശക്തമാക്കി. അതോടൊപ്പം പഴ്സൽ സർവ്വീസുകളും പോലീസ് നീരീക്ഷണത്തിലാണ്. ബോയ്സ് ഹോസ്റ്റലിലെ സമീപത്തെ വാടക വീട്ടിലാണ് ഇവർ താമസിക്കുന്നത്. ഇവർ ടൈൽ ജോലിക്കാരാണ്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
Kerala
ആദ്യം പിടിച്ചെടുത്തത് ആറ് ഗ്രാം എം.ഡി.എം.എ; ചോദ്യം ചെയ്യലിൽ കണ്ടെടുത്തത് 291 ഗ്രാം; വയനാട്ടിൽ ലഹരിവേട്ട


മാനന്തവാടി: വയനാട്ടിൽ ലഹരിവേട്ട. 291 ഗ്രാം എംഡിഎംഎ പിടികൂടി. ഈ മാസം 19-ന് ബാവലി ചെക്പോസ്റ്റിൽ വെച്ച് നടത്തിയ പരിശോധനയിൽ രണ്ട് കാസർകോട് സ്വദേശികളെ എക്സൈസ് പിടികൂടിയിരുന്നു. അന്ന് ആറ് ഗ്രാം എംഡിഎംഎയാണ് ഇവരിൽനിന്നു പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ഇവർ സഞ്ചരിച്ചിരുന്ന കാറിൽനിന്നു ഡിക്കിയുടെ ഉള്ളിൽ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്. ആറ് പൊതികളിലായാണ് എം.ഡി.എം.എ ഒളിപ്പിച്ചത്. ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേക്കു വിൽപ്പനയ്ക്കായി കൊണ്ടുവന്ന ലഹരിയാണ് പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്