70 ലക്ഷം രൂപ വരെ പ്രതിവര്‍ഷ ശമ്പളം, നബാര്‍ഡില്‍ വിവിധ തസ്തികകളില്‍ ഒഴിവ്

ന്യൂഡല്‍ഹി: വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് (നബാര്‍ഡ്). താത്പര്യമുളള അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഒൗദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷിക്കേണ്ട അവസാന തീയതി 2025 ഏപ്രില്‍ 6.
വിവിധ ഒഴിവുകള്‍ ഇങ്ങനെ
ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസര്‍ (സിഐഎസ്ഒ)- 1 ഒഴിവ് (പ്രതിവര്‍ഷ ശമ്പളം- 50 മുതല്‍ 70 ലക്ഷം)
ക്ലൈമറ്റ് ചേഞ്ച് സ്‌പെഷ്യലിസ്റ്റ്-മിറ്റിഗേഷന്‍- 1 ഒഴിവ് (പ്രതിവര്‍ഷ ശമ്പളം- 25 മുതല്‍ 30 ലക്ഷം)
ക്ലൈമറ്റ് ചേഞ്ച് സ്‌പെഷ്യലിസ്റ്റ്- അഡാപ്‌റ്റേഷന്‍- 1 ഒഴിവ് (പ്രതിവര്‍ഷ ശമ്പളം- 25 മുതല്‍ 30 ലക്ഷം)
കണ്ടന്റ് റൈറ്റര്‍- 1 ഒഴിവ് (പ്രതിവര്‍ഷ ശമ്പളം-12 ലക്ഷം)
ഗ്രാഫിക് ഡിസൈനര്‍- 1 ഒഴിവ് (പ്രതിവര്‍ഷ ശമ്പളം- 12 ലക്ഷം)