India
പൊടിയരി കയറ്റുമതി നിരോധനം സർക്കാർ പിൻവലിച്ചു

ന്യൂഡൽഹി: 2022 സെപ്റ്റംബറിൽ ഏർപ്പെടുത്തിയിരുന്ന പൊടിയരി കയറ്റുമതി നിരോധനം സർക്കാർ പിൻവലിച്ചു. രാജ്യത്ത് സാധനങ്ങളുടെ സംഭരണം വർധിച്ചതിനെ തുടർന്ന് കയറ്റുമതി അനുവദിക്കണന്ന് കയറ്റുമതിക്കാർ നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഗോഡൗണുകളിൽ ആവശ്യത്തിന് അരി സ്റ്റോക്കുള്ളതും ചില്ലറ വിൽപ്പന വിലകൾ നിയന്ത്രിതമായിരിക്കുന്നതിനും പിന്നാലെയാണ് കയറ്റുമതി നിയന്ത്രണം നീക്കിയത്.കഴിഞ്ഞ വർഷം ബസ്മതി അരിയുടെ വിദേശ കയറ്റുമതിയുടെ ഏറ്റവും കുറഞ്ഞ കയറ്റുമതി വില (MEP) ടണ്ണിന് 490 യു.എസ് ഡോളറായിരുന്നു. ഈ നിയമം സർക്കാർ നീക്കം ചെയ്യുകയും ഈ ഇനത്തിന്റെ കയറ്റുമതിക്കുള്ള സമ്പൂർണ നിരോധനം പിൻവലിക്കുകയും ചെയ്തിരുന്നു.
പൊടി അരി കയറ്റുമതിയെ സ്വതന്ത്ര വിഭാഗത്തിൽ ഉൾപ്പെടുത്തിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതി രാജ്യമായ ഇന്ത്യയിലെ സെൻട്രൽ പൂൾ സ്റ്റോക്കുകൾ കുറക്കാൻ ഇത് സഹായകമാകും. കൂടാതെ ആഫ്രിക്കൻ രാജ്യങ്ങൾക്ക് കുറഞ്ഞ വിലക്ക് ധാന്യം സുരക്ഷിതമാക്കാൻ സഹായിക്കുകയും എത്തനോൾ ഉൽപാദകരെ പിന്തുണക്കുകയും ചെയ്യും.റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് ഭക്ഷ്യധാന്യ വിതരണ ശൃംഖലയിൽ വന്ന തടസങ്ങൾ പരിഗണിച്ചാണ് 2022 ൽ കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയത്. നിലവിൽ 36.9 ദശലക്ഷം ടൺ (എം.ടി) അരി സ്റ്റോക്കുണ്ട്. മില്ലർമാരിൽ നിന്ന് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്കും (എഫ്.സി.ഐ) ഏജൻസികൾക്കും ലഭിക്കേണ്ട 31 മെട്രിക് ടൺ ഒഴികെയാണ് ഇത്.
കയറ്റുമതിക്ക് നിയന്ത്രണം നിലനിന്നിരുന്നെങ്കിലും ചില രാജ്യങ്ങളുടെ അഭ്യർത്ഥന പ്രകാരം കയറ്റുമതി ചെയ്യാൻ സർക്കാർ അനുവദിച്ചിരുന്നു. 2023-24 ൽ ഗാംബിയ, ബെനിൻ, സെനഗൽ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് 194.58 മില്യൺ യു.എസ് ഡോളറിന്റെ പൊടിയരിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. 2022-23 ൽ ഇത് 983.46 മില്യൺ യു.എസ് ഡോളറും 2021-22 ൽ 1.13 ബില്യൺ യു.എസ് ഡോളറുമായിരുന്നു.
India
സ്‍പാം കോളുകൾക്കെതിരെ നടപടി കടുപ്പിച്ച് കേന്ദ്രം; പ്രതിദിനം തടയുന്നത് 13 ദശലക്ഷം വ്യാജ കോളുകൾ


ദില്ലി: സ്‍പാം കോളുകൾ തടയുന്നതിനായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പും ടെലികോം റെഗുലേറ്ററും കർശന നടപടികൾ സ്വീകരിക്കുന്നു. വ്യാജ കോളുകൾ മൂലമുള്ള വഞ്ചനകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ടുകൾ. രാജ്യത്ത് പ്രതിദിനം 13 ദശലക്ഷം വ്യാജ കോളുകൾ തടയുന്നതായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.പുതിയ നയങ്ങൾ മുതൽ സാങ്കേതികവിദ്യ വരെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള കർശന നടപടികളാണ് സർക്കാർ തുടങ്ങിയിരിക്കുന്നത്. സ്‍പാം കോളുകളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്‍ടിക്കുന്നതിനായി, മൂന്ന് മാസത്തേക്ക് ഓരോ കോളും കണക്ടാകുന്നതിന് മുമ്പ് റിംഗ്‌ടോണുകൾക്ക് പകരം അവബോധ സന്ദേശങ്ങൾ പ്ലേ ചെയ്യാൻ ടെലികോം ഓപ്പറേറ്റർമാരോട് ടെലികോം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
India
പ്രവാസികളെ സന്തോഷ വാർത്ത; ഇനി ഖത്തറിൽ ഇടപാടുകൾക്ക് റിയാൽ വേണ്ട, യു.പി.ഐ സംവിധാനം പൂർണ്ണതോതിൽ


ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് സന്തോഷ വാർത്ത. ഖത്തറിൽ ഉടൻ തന്നെ പൂർണതോതിൽ യുപിഐ നടപ്പിലാക്കും. ഇതിനായി ഖത്തർ നാഷണൽ ബാങ്കുമായുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. ആദ്യ ഘട്ട പരീക്ഷണം വിജയകരമായതിനാൽ ലോഞ്ചിങ്ങും നടത്തിക്കഴിഞ്ഞു. യു.പി.ഐ സംവിധാനം ഖത്തറിൽ വരുന്നതോടെ ഇന്ത്യയ്ക്കും ഖത്തറിനും ഇടയിലുള്ള ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ കാര്യക്ഷമമാകുമെന്ന് ഖത്തർ ഇന്ത്യൻ അംബാസിഡർ പറഞ്ഞു. ദോഹയിൽ നടന്ന ഖത്തർ വെബ് സമ്മിൽ സംസാരിക്കുന്നതിനിടെയാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അംബാസഡർ വെളിപ്പെടുത്തിയത്.ഏകദേശം എട്ട് ലക്ഷത്തോളം ഇന്ത്യൻ പ്രവാസികളാണ് ഖത്തറിലുള്ളത്. യുപിഐ സംവിധാനം പൂർണ്ണതോതിലാകുന്നതോടെ പണമിടപാട് കൂടുതൽ എളുപ്പമാകും. റസ്റ്ററൻ്റുകൾ, റീടെയിൽ ഷോപ്പുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, മാളുകൾ എന്നിവിടങ്ങളിലെല്ലാം യുപിഐ സേവനം നടപ്പാക്കാനാണ് ലക്ഷ്യം. ബാങ്ക് വഴിയാണ് പണമിടപാട് നടത്തുക. അതിനാൽ ഖത്തർ ദിർഹത്തിന്റെ ആവശ്യമില്ലാതെ പണമിടപാട് നടത്താനാകും. ടൂറിസ്റ്റ് വിസയിലും മറ്റും ഖത്തറില്‍ എത്തുന്ന ഇന്ത്യക്കാർക്കായിരിക്കും ഈ സേവനം കൂടുതല്‍ ഫലപ്രദമാവുക. ചുരുങ്ങിയ ദിവസത്തേക്ക് ഖത്തറിലെത്തുന്ന ഇന്ത്യൻ പ്രവാസികൾക്കാകും ഈ തീരുമാനം കൊണ്ട് കൂടുതൽ പ്രയോജനം ഉണ്ടാകുന്നത്. ഇന്ത്യയിലെ ഡിജിറ്റൽ പണമിടപാട് രംഗത്ത് വിപ്ലവം കൊണ്ടുവന്ന സംവിധാനമാണ് യുപിഐ.
India
യു.എ.ഇയിൽ വധശിക്ഷയ്ക്കു വിധേയരായ രണ്ടു പേരും കണ്ണൂർ സ്വദേശികൾ


അബുദാബി: യുഎഇയിൽ വധശിക്ഷയ്ക്ക് വിധേയരായ രണ്ടു പേർ കണ്ണൂർ സ്വദേശികൾ. കണ്ണൂർ സിറ്റി തയ്യിൽ പെരും തട്ട വളപ്പിൽ മുരളീധരൻ (43), തലശ്ശേരി നെട്ടൂർ അരങ്ങിലോട്ട് തെക്കേ പറമ്പിൽ മുഹമ്മദ് റിനാഷ് (29) എന്നിവരുടെ വധശിക്ഷയാണ് കഴിഞ്ഞ മാസം 15നു നടപ്പാക്കിയതെന്ന് യു.എ.ഇയിലെ ഇന്ത്യൻ എംബസിയിൽ ഔദ്യോഗിക വിവരം ലഭിച്ചത്.ഇവരുടെ അന്ത്യകർമ്മങ്ങൾക്ക് സൗകര്യമൊരുക്കുമെന്ന് ഇന്നലെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. കുടുംബങ്ങൾക്കൊപ്പം ഇക്കാര്യത്തിൽ അംഗീകൃത അസോസിയേഷനുകൾക്കും സാമൂഹ്യപ്രവർത്തകർക്കും കൂടി വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. റിനാഷിൻ്റെ ബന്ധുക്കൾ യു.എ.ഇയിൽ എത്തിയിട്ടുണ്ട്.
2023ൽ അൽ ഐനിൽ യുഎഇ പൗരനെ കൊലപ്പെടുത്തിയെന്ന കേസിലാണ് മുഹമ്മദ് റിനാഷ് അറസ്റ്റിലായത്. 2009ൽ അൽ ഐനിൽ തിരൂർ സ്വദേശി മൊയ്തീനെ കൊലപ്പെടുത്തിയെന്ന കുറ്റത്തിനാണ് മുരളീധരന് വധശിക്ഷ വിധിച്ചത്.മാനസിക വിഭ്രാന്തിയുള്ള വ്യക്തിയിൽ നിന്ന് സ്വന്തം ജീവൻ രക്ഷിക്കാൻ ശ്രമിക്കവേയാണ് സംഭവം നടന്നതെന്നും മുൻപൊരു കുറ്റകൃത്യത്തിലും മുഹമ്മദ് റിനാഷ് പങ്കാളിയല്ലെന്നും ചൂണ്ടിക്കാട്ടി മാതാവ് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നിവേദനം നൽകിയിരുന്നു.എന്നാൽ നയതന്ത്ര ഇടപെടൽ കൊണ്ട് റിനാഷിൻ്റെ ജീവൻ രക്ഷിക്കാനായില്ല. യുപി സ്വദേശിയായ ഷഹ്സാദി ഖാൻ്റെ വധശിക്ഷ യുഎഇ നടപ്പാക്കിയതിന് പിന്നാലെയാണ് രണ്ട് മലയാളികളുടെ കൂടി വധശിക്ഷ നടപ്പാക്കിയെന്ന വിവരം പുറത്തുവന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്