കണിച്ചാർ പഞ്ചായത്തിൽ ഭവന പദ്ധതികൾക്കും ഗതാഗത മേഖലക്കും മുൻഗണന

Share our post

കണിച്ചാർ: ഗതാഗത മേഖയ്ക്കും ഭവന പദ്ധതികൾക്കും പ്രധാന്യം നൽകി കണിച്ചാർ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 22,42,09,811 രൂപ വരവും 22,41,54,100 രൂപ ചിലവും 10,86,298 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാൻ്റി തോമസ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.ഭവന പദ്ധതി കൾക്കായി 3,91,00,000 രൂപയും ഗതാഗത മേഖയ്ക്കായി 2,02,67,000 രൂപയും വകയിരുത്തി. മൃഗ സംരക്ഷണ മേഖലയ്ക്ക് ആകെ 46,05,000 രൂപ അനുവദിച്ചു.

കാർഷിക മേഖലയ്ക്ക് 15,19,100 രൂപയും ഉത്പാദന മേഖലയ്ക്ക് 77,84,100 രൂപയും വകയിരുത്തി. സാമൂഹികനീതി ഉറപ്പാക്കുന്നതിനായി പാർശ്വവത്കരി ക്കപ്പെട്ടവർ, പ്രത്യേക പരിഗണ അർഹിക്കുന്നവർ, സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷി ഉള്ളവർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകിയുള്ള പദ്ധതികൾ നടപ്പാക്കും. 56,93,210 രൂപ ബജറ്റിൽ അനുവദിച്ചു. സ്വയം തൊഴിൽ മേഖലയ്ക്ക് 20,00,000 രൂപയും വനിതാ വികസനത്തിന് 27,41,750 രൂപയും വകയിരുത്തി. ആരോഗ്യ മേഖല യ്ക്ക് 38,88,000 രൂപ അനുവദിച്ചു. പട്ടിക ജാതി വികസനത്തിനുളള പദ്ധതികൾക്കായി 75,5,000 രൂപയും പട്ടികവർഗ ക്ഷേമത്തിനായി 1,72,40,000 രൂപയും വകയിരുത്തി. ശുചിത്വ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങൾക്കായി 22,08,000 രൂപ അനുവദിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!