വേ​​ന​​ൽക്കിനാവാ​​യി ബൊ​​ഗേ​​ന്‍​വി​​ല്ല​​ക​​ള്‍; നാ​​ടെ​​ങ്ങും പൂ​​ക്കാ​​ലം

Share our post

വേ​​ന​​ലി​​ന്‍റെ പൂ​​ക്ക​​ള്‍ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ബൊ​​ഗേ​​ന്‍​വി​​ല്ല​​യു​​ടെ പൂ​​ക്കാ​​ല​​മാ​​ണ് ഇ​​പ്പോ​​ള്‍. വ​​ഴി​​യോ​​ര​​ങ്ങ​​ളി​​ല്‍ ചെ​​റി​​യ മ​​ര​​മാ​​യും വീ​​ടു​​ക​​ളി​​ല്‍ ചെ​​ടി​​യാ​​യും വ​​ള​​ര്‍​ന്നു​​പ​​ന്ത​​ലി​​ച്ച ബൊ​​ഗേ​​ന്‍​വി​​ല്ല പൂ​​ക്ക​​ള്‍ വേ​​ന​​ലി​​ല്‍ ഉ​​ണ​​ങ്ങി​​ക്ക​​രി​​ഞ്ഞു നി​​ല്‍​ക്കു​​ന്ന പ്ര​​കൃ​​തി​​യു​​ടെ വ​​സ​​ന്തം​​കൂ​​ടി​​യാ​​ണ്.വീ​​ടു​​ക​​ളു​​ടെ മ​​തി​​ലു​​ക​​ളി​​ലും ലോ​​ണു​​ക​​ളി​​ലും ടെ​​റ​​സു​​ക​​ളി​​ലു​​മൊ​​ക്കെ വി​​വി​​ധ വ​​ര്‍​ണ​​ങ്ങ​​ളി​​ലു​​ള്ള ബൊ​​ഗേ​​ന്‍ വി​​ല്ല​​ക​​ള്‍ പൂ​​ത്തു​​നി​​ല്‍​ക്കു​​ന്ന​​ത് ക​​ണ്ണി​​നു കു​​ളി​​ര്‍​മ പ​​ക​​രു​​ന്ന വ​​ഴി​​യോ​​ര കാ​​ഴ്ച​​ക​​ളാ​​ണ്. ക​​ടു​​ത്ത വേ​​ന​​ലി​​ല്‍​പോ​​ലും സ​​മൃ​​ദ്ധ​​മാ​​യി പൂ​​വി​​ടു​​ന്ന ഈ ​​വി​​ശ്വ​​മോ​​ഹി​​നി​​യു​​ടെ, കൊ​​ഴി​​യാ​​ന്‍ മ​​ടി​​ക്കു​​ന്ന പൂ​​ക്ക​​ള്‍, പേ​​പ്പ​​ര്‍ മ​​ട​​ക്കി രൂ​​പ​​പ്പെ​​ടു​​ത്തു​​ന്ന പൂ​​ക്ക​​ള്‍​ക്കു സ​​മാ​​ന​​മാ​​യ​​തു​​കൊ​​ണ്ടാ​​കാം ബൊ​​ഗേ​​ന്‍​വി​​ല്ല​​യെ ക​​ട​​ലാ​​സു പൂ​​ച്ചെ​​ടി​​യെ​​ന്നും വി​​ളി​​ക്കാ​​റു​​ണ്ട്.

കു​​റ്റി​​ച്ചെ​​ടി​​യാ​​യി ച​​ട്ടി​​യി​​ലും വ​​ള്ളി​​ച്ചെ​​ടി​​യാ​​യി മ​​തി​​ലി​​ലും ട്രെ​​ല്ലി​​യി​​ലു​​മെ​​ല്ലാം വ​​ള​​ര്‍​ത്താ​​ന്‍ യോ​​ജി​​ച്ച​​താ​​ണ് ഈ ​​പൂ​​ച്ചെ​​ടി. റോ​​സ്, പി​​ങ്ക്, വെ​​ള്ള, ചു​​വ​​പ്പ്, മ​​ഞ്ഞ, ഓ​​റ​​ഞ്ച് തു​​ട​​ങ്ങി വി​​വി​​ധ നി​​റ​​ത്തി​​ലു​​ള്ള പൂ​​ക്ക​​ള്‍​ക്കൊ​​പ്പം മു​​ള്ളു​​ക​​ളു​​ള്ള പ​​ര​​മ്പ​​രാ​​ഗ​​ത​​യി​​ന​​ങ്ങ​​ള്‍​ക്കൊ​​പ്പം നി​​റ​​ത്തി​​ലും രൂ​​പ​​ത്തി​​ലും ഒ​​ട്ടേ​​റെ വൈ​​വി​​ധ്യ​​മു​​ള്ള പൂ​​ക്ക​​ളും ഇ​​ല​​ക​​ളു​​മാ​​യി ന​​വീ​​ന സ​​ങ്ക​​ര​​യി​​ന​​ങ്ങ​​ളും ഇ​​പ്പോ​​ഴു​​ണ്ട്. മ​​റ്റ് ഉ​​ദ്യാ​​ന​​ച്ചെ​​ടി​​ക​​ള്‍ വേ​​ന​​ലി​​ല്‍ വെ​​ള്ള​​ത്തി​​നാ​​യി ദാ​​ഹി​​ക്കു​​മ്പോ​​ള്‍ ബൊ​​ഗേ​​ന്‍​വി​​ല്ല കു​​റ​​ഞ്ഞ ജ​​ല​​ല​​ഭ്യ​​ത​​യി​​ല്‍​പോ​​ലും വ​​ള​​രു​​ക​​യും സ​​മൃ​​ദ്ധ​​മാ​​യി പു​​ഷ്പി​​ക്കു​​ക​​യും ചെ​​യ്യു​​ന്നു.

ബൊ​​ഗേ​​ന്‍​വി​​ല്ല​​യു​​ടെ യ​​ഥാ​​ര്‍​ഥ പൂ​​ക്ക​​ള്‍ തീ​​രെ ചെ​​റു​​തും അ​​നാ​​ക​​ര്‍​ഷ​​ക​​വു​​മാ​​ണ്. ഇ​​വ​​യ്ക്കു ചു​​റ്റു​​മു​​ള്ള വ​​ര്‍​ണ ഇ​​ല​​ക​​ളാ​​ണു പൂ​​ങ്കു​​ല​​യു​​ടെ ഭം​​ഗി. പൂ​​ക്ക​​ള്‍ കൊ​​ഴി​​ഞ്ഞു​​പോ​​യാ​​ലും വ​​ര്‍​ണ ഇ​​ല​​ക​​ള്‍ കു​​റേ​​നാ​​ള്‍ കൂ​​ടി ആ​​ക​​ര്‍​ഷ​​ക​​മാ​​യി ചെ​​ടി​​യി​​ല്‍ നി​​ല്‍​ക്കും. മി​​ക്ക​​യി​​ന​​ങ്ങ​​ളി​​ലും ഒ​​രു പൂ​​വി​​നു ചു​​റ്റും മൂ​​ന്നു വ​​ര്‍​ണ ഇ​​ല​​ക​​ളാ​​ണു​​ള്ള​​ത്. ക​​മ്പ് മു​​റി​​ച്ചു ന​​ട്ടും പ​​തി​​വ​​ച്ചു​​മാ​​ണ് ബൊ​​ഗേ​​ന്‍​വി​​ല്ല വ​​ള​​ര്‍​ത്തി​​യെ​​ടു​​ക്കു​​ക.

പൂ​​ക്ക​​ള്‍ വി​​രി​​ഞ്ഞു​​തു​​ട​​ങ്ങി​​യാ​​ല്‍ ആ​​വ​​ശ്യ​​ത്തി​​നു ന​​ന ന​​ല്‍​ക​​ണം. ഇ​​തു പൂ​​ക്ക​​ള്‍ ചെ​​ടി​​യി​​ല്‍ കൂ​​ടു​​ത​​ല്‍ നാ​​ള്‍ കൊ​​ഴി​​യാ​​തെ നി​​ല്‍​ക്കാ​​ന്‍ സ​​ഹാ​​യി​​ക്കും. പൂ​​ക്ക​​ള്‍​ക്ക് ന​​ല്ല നി​​റ​​വും വ​​ലു​​പ്പ​​വും കി​​ട്ടാ​​ന്‍ ക​​ട​​ല​​പ്പി​​ണ്ണാ​​ക്കും വേ​​പ്പി​​ന്‍​പി​​ണ്ണാ​​ക്കും പു​​ളി​​പ്പി​​ച്ചെ​​ടു​​ത്ത ലാ​​യ​​നി നേ​​ര്‍​പ്പി​​ച്ച​​ത് ഉ​​പ​​ക​​രി​​ക്കും. ന​​മ്മു​​ടെ കാ​​ലാ​​വ​​സ്ഥ​​യി​​ല്‍ ജ​​നു​​വ​​രി മു​​ത​​ല്‍ മേ​​യ് വ​​രെ​​യാ​​ണ് ബൊ​​ഗേ​​ന്‍​വി​​ല്ല​​യ്ക്ക് പൂ​​ക്കാ​​ലം. പൂ​​ക്ക​​ള്‍ 15 മു​​ത​​ല്‍ 20 ദി​​വ​​സം വ​​രെ ചെ​​ടി​​യി​​ല്‍ കൊ​​ഴി​​യാ​​തെ നി​​ല്‍​ക്കും. ഇ​​ട​​ക്കാ​​ല​​ത്ത് ഉ​​ദ്യാ​​ന​​ത്തി​​ല്‍ അ​​വ​​ഗ​​ണ​​ന നേ​​രി​​ടേ​​ണ്ടി​​വ​​ന്ന ബൊ​​ഗേ​​ന്‍​വി​​ല്ല വീ​​ണ്ടും നാ​​ടെ​​മ്പാ​​ടും സ്വീ​​കാ​​ര്യ​​യും ജ​​ന​​പ്രീ​​തി​​യു​​മു​​ള്ള പൂ​​ച്ചെ​​ടി​​യാ​​യി മാ​​റി​​ക്ക​​ഴി​​ഞ്ഞി​​രി​​ക്കു​​ക​​യാ​​ണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!