Connect with us

Kerala

പ്ലസ് ടു കഴിഞ്ഞവർക്ക് ഇന്റഗ്രേറ്റഡ് ശാസ്ത്രപഠനം; അവസരം നെസ്റ്റ് വഴി

Published

on

Share our post

പ്ലസ് ടു കഴിഞ്ഞ് അടിസ്ഥാനശാസ്ത്ര വിഷയങ്ങൾ, രണ്ട് ദേശീയ സ്ഥാപനങ്ങളിൽ സ്കോളർഷിപ്പോടെ പഠിക്കാൻ നാഷണൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (നെസ്റ്റ്) അവസരമൊരുക്കുന്നു. കേന്ദ്ര ആറ്റമിക് എനർജി വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങളായ ഭുവനേശ്വർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (നൈസർ – www.niser.ac.in); യൂണിവേഴ്സിറ്റി ഓഫ് മുംബൈ- ഡിപ്പാർട്മെൻറ്ഓഫ് ആറ്റമിക് എനർജി സെൻറർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് (യു.എം.- ഡി.എ.ഇ. സി.ഇ.ബി.എസ്. -www.cbs.ac.in) എന്നീ സ്ഥാപനങ്ങളിൽ നെസ്റ്റ് 2025 വഴി അഞ്ച് വർഷ ഇൻറഗ്രേറ്റഡ് എം. എസ്‌സി. കോഴ്സിൽ പ്രവേശനം നേടുന്നവർക്ക് സ്കോളർഷിപ്പ് ലഭിക്കും.

നൈസർ, ഹോമി ഭാഭ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എച്ച്.ബി.എൻ.ഐ.) ഓഫ് കാംപസ് സെൻറർ ആണ്. നൈസറിലെ എല്ലാ അക്കാദമിക് പ്രോഗ്രാമുകളും എച്ച്.ബി.എൻ.ഐൽ. അഫിലിയേറ്റു ചെയ്തിട്ടുണ്ട്. സി.ഇ.ബി.എസ്., മുംബൈ യൂണിവേഴ്സിറ്റിയുടെ കലീന കാംപസിൽ പ്രവർത്തിക്കുന്നു. ബിരുദം നൽകുന്നത് മുബൈ യൂണിവേഴ്സിറ്റി ആണ്.

രണ്ടു സ്ഥാപനങ്ങളിലും, ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയിൽ ഇൻറഗ്രേറ്റഡ് എം.എസ് സി. പ്രോഗ്രാമുകൾ ഉണ്ട്. സഹവാസ രീതിയിൽ, സെമസ്റ്റർ സമ്പ്രദായത്തിൽ നടത്തുന്ന പ്രോഗ്രാമുകൾക്ക്, ഗവേഷണ താത്‌പര്യം വിദ്യാർഥികളിൽ മുൻകൂട്ടി രൂപപ്പെടുത്താൻ സഹായകരമായ പാഠ്യപദ്ധതിയാണുള്ളത്. നൈസറിൽ 200-ഉം, യു.എം.-ഡി.എ.ഇ. സി.ഇ.ബി.എസിൽ 57-ഉം സീറ്റ് ലഭ്യമാണ്.

സ്കോളർഷിപ്പ്/ഗ്രാന്റ്

കേന്ദ്ര സർക്കാർ ആറ്റമിക് എനർജി വകുപ്പിന്റെ ദിശ പദ്ധതി വഴി പ്രതിവർഷം 60,000 രൂപയുടെ സ്കോളർഷിപ്പിന് അർഹത ലഭിക്കും. കൂടാതെ സമ്മർ ഇന്റേൺഷിപ്പിനായി പ്രതിവർഷം 20,000 രൂപ ഗ്രാൻറ് ആയും ലഭിക്കും. ഇൻസ്പയർ – ഷീ (സ്കോളർഷിപ്പ് ഫോർ ഹയർ എജുക്കേഷൻ) സ്കീമിലേക്ക് ശാസ്ത്രസാങ്കേതികവകുപ്പ് തിരഞ്ഞെടുക്കുന്നവർക്ക് ഇതേ മൂല്യമുള്ള ഇൻസ്പയർ സ്കോളർഷിപ്പ് ലഭിക്കും. നിശ്ചിത കട്ട് ഓഫ് മാർക്ക് നേടി, രണ്ടു സ്ഥാപനങ്ങളിൽനിന്നും കോഴ്സ് പൂർത്തിയാക്കുന്ന, മികവു തെളിയിക്കുന്നവർക്ക്, ഭാഭാ അറ്റോമിക് റിസർച്ച് സെൻറർ (ബാർക്) ട്രെയിനിങ് സ്കൂൾ പ്രവേശനത്തിന് നേരിട്ട് ഇൻറർവ്യൂവിന് ഹാജരാകാൻ അവസരം ലഭിക്കും.

യോഗ്യത

െറഗുലർ രീതിയിൽ സയൻസ് സ്ട്രീമിൽ പ്ലസ് വൺ, പ്ലസ്ടു പഠിച്ച്, മൊത്തത്തിൽ 60 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷിക്കാർക്ക് 55 ശതമാനം)/തത്തുല്യ ഗ്രേഡ് വാങ്ങി, 2023-ലോ 2024-ലോ പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവർ, പ്ലസ് ടു അന്തിമ പരീക്ഷ 2025-ൽ അഭിമുഖീകരിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാം. നെസ്റ്റ് 2025 അഭിമുഖീകരിക്കുന്നതിനോ അതുവഴിയുള്ള പ്രവേശനത്തിനോ പ്രായപരിധി ഇല്ല.

പരീക്ഷാഘടന

നെസ്റ്റ് കംപ്യൂട്ടർ അധിഷ്ഠിതരീതിയിൽ ജൂൺ 22-ന് നടത്തും. പരീക്ഷയ്ക്ക് ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ നാല് സെക്‌ഷനുകളിലായി, ഈ വിഷയങ്ങളിൽ ഓരോന്നിൽനിന്നും മൂന്നുമാർക്ക് വീതമുള്ള 20 വീതം ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. ഉത്തരം തെറ്റിയാൽ ഒരു മാർക്ക് വീതം നഷ്ടപ്പെടും. ഒരു വിഷയത്തിലെ പരമാവധി മാർക്ക് 60.പരീക്ഷയിൽ ഏറ്റവും കൂടുതൽ സ്കോർ ലഭിക്കുന്ന മൂന്നു സെക്‌ഷനുകളുടെ സ്കോർ പരിഗണിച്ചായിരിക്കും മെറിറ്റ് പട്ടിക തയ്യാറാക്കുക.

അതിനാൽ മൂന്നു വിഷയങ്ങളിലെ ചോദ്യങ്ങൾക്കെങ്കിലും ഉത്തരം നൽകണം. താത്‌പര്യമുള്ള പക്ഷം നാല് സെക്ഷനുകളിലെ ചോദ്യങ്ങൾക്കും ഉത്തരം നൽകാം. നാലു വിഷയങ്ങളിലെ ചോദ്യങ്ങൾക്കും ഉത്തരം നൽകിയാൽ, കൂടുതൽ മാർക്കു നേടുന്ന മൂന്നു വിഷയങ്ങളുടെ സ്കോർ പരിഗണിച്ച്, പ്രോെസ്പക്ടസ് വ്യവസ്ഥകൾ പ്രകാരമായിരിക്കും റാങ്ക് പട്ടിക തയ്യാറാക്കുക. കേരളത്തിൽ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

അപേക്ഷ

www.nestexam.in വഴി മേയ് ഒൻപതിന് രാത്രി 11.45 വരെ നൽകാം. പെൺകുട്ടികൾ, പട്ടിക/ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്ക് 700 രൂപയാണ് അപേക്ഷാഫീസ്. ജനറൽ/ഒ.ബി.സി. ആൺകുട്ടികൾക്ക്, അപേക്ഷാഫീസ് 1400 രൂപയാണ്. ഓൺലൈനായി അടയ്ക്കാം.


Share our post

Kerala

കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

Published

on

Share our post

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.


Share our post
Continue Reading

Kerala

ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍

Published

on

Share our post

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.


Share our post
Continue Reading

Kerala

നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

Published

on

Share our post

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!