കണിച്ചാർ തൈപ്പൂയ ഉത്സവം; സാംസ്കാരിക സമ്മേളനം നടന്നു

കണിച്ചാർ: സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തൈപ്പൂയ്യ ഉത്സവത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനം നടത്തി. കണിച്ചാർ പഞ്ചായത്ത് പ്രസിഡൻ്റ് ആൻ്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡൻ്റ് ടി.ടി.ശ്രീനിവാസൻ അദ്ധ്യക്ഷനായി. സന്തോഷ് ഇല്ലോളിൽ മുഖ്യ പ്രഭാഷണം നടത്തി.
എസ്.എൻ.വനിതാ സംഘം പ്രസിഡൻറ് ചന്ദ്രമതി പ്രതിഭകളെ ആദരിച്ചു. കണിച്ചാർ പഞ്ചായത്ത് മെമ്പർ തോമസ് വടശ്ശേരി രാജൻ മാസ്റ്റർ സ്മാരക എൻഡോവ്മെൻ്റും ശാഖാ യോഗം നൽകുന്ന എൻഡോവ്മെൻറ് ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ പി.ടി.സജീവനും വിതരണം ചെയ്തു. ശാഖാ യോഗം സെക്രട്ടറി രാജേന്ദ്രപ്രസാദ്, കണിച്ചാർ ജുമാ മസ്ജിദ് ഖത്തീബ് നുഹ്മാൻ ഇർഫാനി, എൻ.വി.മായ, പ്രജിത്ത് പൊന്നോൻ, തങ്കമണി കുമാരൻ, അമ്പിളി സജീവൻ, രാമകൃഷ്ണൻ മുളയ്ക്കക്കുടി എന്നിവർ സംസാരിച്ചു.