Connect with us

PERAVOOR

പേരാവൂർ കൊട്ടംചുരം മഖാം ഉറൂസിന് വലിയുള്ളാഹി നഗറിൽ തുടക്കമായി

Published

on

Share our post

പേരാവൂർ കൊട്ടംചുരം മഖാം ഉറൂസിന് തുടക്കം കുറിച്ച് പേരാവൂർ മഹല്ല് പ്രസിഡന്റ് യു.വി.റഹീം പതാകയുയർത്തുന്നു

പേരാവൂർ: കൊട്ടംചുരം മഖാം ഉറൂസിന് വലിയുള്ളാഹി നഗറിൽ തുടക്കമായി. വെള്ളിയാഴ്ച ഉച്ചക്ക്മഖാം സിയാറത്തിന് ശേഷം പേരാവൂർ മഹല്ല് പ്രസിഡന്റ് യു.വി.റഹീം പതാകയുയർത്തി. പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മഹല്ല് വൈസ്.പ്രസിഡന്റ് അരയാക്കൂൽ ലത്തീഫ് അധ്യക്ഷനായി. ഖത്തീബ് മൂസമൗലവി മുഖ്യപ്രഭാഷണം നടത്തി.

സാദിഖ് വാണിയക്കണ്ടി, അസ്ലം ഫൈസി ഇർഫാനി, സിദ്ദിഖ് മഹ്മൂദി വിളയിൽ, എം.കെ.മുഹമ്മദ്, സൈതലവി ഉസ്താദ്, സിറാജുദ്ദീൻ മൗലവി, ജുനൈദ് ഹാശിമി, പി.കെ.സിദാൻ എന്നിവർ സംസാരിച്ചു.

രാത്രി ആശിഖ് ദാരിമി ആലപ്പുഴയുടെ പ്രഭാഷണം നടന്നു. മഹല്ല് ഖജാഞ്ചി നാസർ വട്ടൻപുരയിൽ അധ്യക്ഷനായി. കെ.എ.മുഹമ്മദ് അസ്ലം, മായിൻ ഹാജി കൊട്ടാരത്തിൽ, വി.കെ.റഫീഖ്, സുനീർ ചേനോത്ത്, സി.കെ.ഹംസ എന്നിവർ സംസാരിച്ചു.

ശനിയാഴ്ച രാത്രി ഹംസ മിസ്ബാഹിയുടെ പ്രഭാഷണം.


Share our post

PERAVOOR

സമ്പൂർണ ഹരിതമായി പേരാവൂർ ബ്ലോക്കിലെ അംഗനവാടികൾ

Published

on

Share our post

പേരാവൂർ:മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ ബ്ലോക്കിലെ മുഴുവൻ അംഗനവാടികളും “ഹരിത അംഗനവാടികൾ” ആയി പ്രഖ്യാപിച്ചു.കൊട്ടിയൂർ 21, മാലൂർ 26, കേളകം 25,കണിച്ചാർ 20,മുഴക്കുന്ന് 21, പേരാവൂർ 24, കോളയാട് 23 എന്നിങ്ങനെ ബ്ലോക്കിൽ ആകെയുള്ള 160 അംഗനവാടികളാണ് ഹരിതശുചിത്വമായി മാറിയത്.

പൊതുശുചിത്വം, ജൈവ- ദ്രവ മാലിന്യങ്ങളുടെ സംസ്‌ക്കാരണം, അജൈവ മാലിന്യങ്ങൾ ഹരിതകർമസേനക്ക് കൈമാറ്റം, പരിസര വൃത്തി, ശുചിമുറി സൗകര്യങ്ങൾ തുടങ്ങിയ ശുചിത്വ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഹരിതപ്രഖ്യാപനം നടത്തിയത്.

ഹരിത അംഗനവാടികളുടെ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും, ഏഴ് പഞ്ചായത്തിലെ മികച്ച ഓരോ മാതൃക അംഗനവാടിക്കും പോഷകവാടിക്കുമുള്ള ഉപഹാരം നൽകലും, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പാഴ് വസ്തു സംഭരണ കേന്ദ്രത്തിലെ ജീവനക്കാരെ ആദരിക്കലും മണത്തണ സ്കൂൾ ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ്‌ കുര്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ അധ്യക്ഷനായി. മികച്ച പച്ചക്കറിതോട്ടം നിർമിച്ച “പോഷകവാടി”കുള്ള ഉപഹാരം ജില്ലാ വനിതാ-ശിശു ക്ഷേമ ഓഫീസർ സി. എ ബിന്ദുവും, ആർ.ആർ.എഫ് ജീവനക്കാർക്കുള്ള ഉപഹാരം ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ കെ. എം സുനിൽകുമാറും നിർവഹിച്ചു. ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ പദ്ധതിവിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി വേണുഗോപാലൻ, റോയ് നമ്പുടാകം, എം. റിജി, വി. ഹൈമാവതി, ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജൂബിലി ചാക്കോ, വി ഗീത, ബ്ലോക്ക്‌ പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ പ്രേമി പ്രേമൻ, അംഗം പ്രീതി ലത, പേരാവൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ യു വി അനിൽകുമാർ, ബേബി സോജ, സി.ഡി.പി ഒ ബിജി തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു. ജോയിന്റ് ബി.ഡി.ഒ മാരായ റെജി പി മാത്യു സ്വാഗതവും, ബിജു ജോസഫ് നന്ദിയും പറഞ്ഞു. സമ്പൂർണ ഹരിത അംഗനവാടികൾ പ്രഖ്യാപിക്കുന്ന സംസ്ഥാനത്തേ ആദ്യ ബ്ലോക്ക് പഞ്ചായത്താണ് പേരാവൂർ.


Share our post
Continue Reading

PERAVOOR

പേരാവൂർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടന പള്ളി തിരുന്നാൾ തുടങ്ങി

Published

on

Share our post

പേരാവൂർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടന പള്ളി തിരുന്നാളിന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് വലിയമറ്റം കൊടിയേറ്റുന്നു

പേരാവൂർ : മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടന പള്ളിയിൽ മധ്യസ്ഥനായ വി.യൗസ്സേപ്പിതാവിന്റെയും വി.സെബസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാൾ തുടങ്ങി. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് വലിയമറ്റം കൊടിയേറ്റി . പത്ത് ദിവസം നീളുന്ന തിരുന്നാൾ ദിനങ്ങളിൽ കൊന്ത, ലദ്ദീഞ്ഞ്, വി.കുർബ്ബാന, പ്രസിദേന്തി പ്രദക്ഷിണം എന്നിവ നടക്കും. തിരുക്കർമ്മങ്ങളും വിവിധ സ്റ്റേജ് പ്രോഗ്രാമുകളും നഗര പ്രദക്ഷിണവും നടക്കും.

തിരുക്കർമ്മങ്ങൾക്ക് ആർച്ച് പ്രീസ്റ്റ് റവ.ഫാ. മാത്യു തെക്കെ മുറി, അസി.വികാരി റവ ഫാ. സോമി ഇല്ലിക്കൽ, ഡീക്കൻ ജെറിൻ പൊൻമലകുന്നേൽ എന്നിവർ നേതൃത്വം നൽകും.


Share our post
Continue Reading

PERAVOOR

പേരാവൂർ കൊട്ടംചുരം മഖാം ഉറൂസ് വെള്ളിയാഴ്ച തുടങ്ങും

Published

on

Share our post

പേരാവൂർ: കൊട്ടംചുരം മഖാം ഉറൂസ് വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ നടക്കും. ഉച്ചക്ക് രണ്ടിന് മഖാം സിയാറത്തിന് ശേഷം പേരാവൂർ മഹല്ല് പ്രസിഡന്റ് യു.വി.റഹീം പതാകയുയർത്തും. പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. രാത്രി ആശിഖ് ദാരിമിയുടെ പ്രഭാഷണം.

ശനിയാഴ്ച രാത്രി ഹംസ മിസ്ബാഹിയുടെയും ഞായറാഴ്ച രാത്രി മഹ്മൂൻ ഹുദവിയുടെയും പ്രഭാഷണം. തിങ്കളാഴ്ച വൈകിട്ട് സാംസ്‌കാരിക സമ്മേളനം രാജ്യസഭാ എം.പി. ഡോ.വി.ശിവദാസൻ ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എം.എൽ.എ മുഖ്യാതിഥിയാവും. രാത്രി മുനീർ ഹുദവിയുടെ മതപ്രഭാഷണം.

സമാപന ദിവസമായ ചൊവ്വാഴ്ച ഉച്ചക്ക് ദിഖർ ദുആ മജ്‌ലിസിന് മഹറൂഫ് മദനി അൽ ജിഫ്രി തങ്ങൾ നേതൃത്വം നൽകും. വൈകിട്ട് നാലിന് അന്നദാനം. പത്രസമ്മേളനത്തിൽ മഹല്ല് പ്രസിഡന്റ് യു.വി.റഹീം, സെക്രട്ടറി കെ.പി.അബ്ദുൽ റഷീദ്, ഖജാഞ്ചി നാസർ വട്ടൻപുരയിൽ, മഹല്ല് ഖത്തീബ് മൂസ മൗലവി, അസ്ലം ഫൈസി, മജീദ് അരിപ്പയിൽ, സാദിഖ് വാണിയക്കണ്ടി, എ.എം.അബ്ദുൽ ലത്തീഫ് എന്നിവർ സംബന്ധിച്ചു.


Share our post
Continue Reading

Trending

error: Content is protected !!