പേരാവൂർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടന പള്ളി തിരുന്നാൾ തുടങ്ങി

പേരാവൂർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടന പള്ളി തിരുന്നാളിന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് വലിയമറ്റം കൊടിയേറ്റുന്നു
പേരാവൂർ : മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടന പള്ളിയിൽ മധ്യസ്ഥനായ വി.യൗസ്സേപ്പിതാവിന്റെയും വി.സെബസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാൾ തുടങ്ങി. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് വലിയമറ്റം കൊടിയേറ്റി . പത്ത് ദിവസം നീളുന്ന തിരുന്നാൾ ദിനങ്ങളിൽ കൊന്ത, ലദ്ദീഞ്ഞ്, വി.കുർബ്ബാന, പ്രസിദേന്തി പ്രദക്ഷിണം എന്നിവ നടക്കും. തിരുക്കർമ്മങ്ങളും വിവിധ സ്റ്റേജ് പ്രോഗ്രാമുകളും നഗര പ്രദക്ഷിണവും നടക്കും.
തിരുക്കർമ്മങ്ങൾക്ക് ആർച്ച് പ്രീസ്റ്റ് റവ.ഫാ. മാത്യു തെക്കെ മുറി, അസി.വികാരി റവ ഫാ. സോമി ഇല്ലിക്കൽ, ഡീക്കൻ ജെറിൻ പൊൻമലകുന്നേൽ എന്നിവർ നേതൃത്വം നൽകും.