Connect with us

PERAVOOR

സംസ്ഥാനത്ത് ആദ്യം ; സമ്പൂർണ ഹരിതമായി പേരാവൂർ ബ്ലോക്കിലെ അയൽക്കൂട്ടങ്ങൾ

Published

on

Share our post

പേരാവൂർ : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളിലെ മുഴുവൻ കുടുബശ്രീ അയൽകൂട്ടങ്ങളും ഹരിതമായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്തിലെ മുഴുവൻ അയൽക്കൂട്ടങ്ങളെയും ഹരിതമായി പ്രഖ്യാപിക്കുന്നത്.

മാലൂർ – 240, മുഴക്കുന്ന് – 215, കണിച്ചാർ – 144, കേളകം – 183, കോളയാട് – 199, പേരാവൂർ – 205, കൊട്ടിയൂർ – 199 എന്നിങ്ങനെ 1382 അയൽക്കൂട്ടങ്ങളാണ് ബ്ലോക്ക്‌ തലത്തിൽ ഹരിതമായി പ്രഖ്യാപനം നടത്തിയത്.

അയൽക്കൂട്ട അംഗങ്ങളുടെ വീടുകളിൽ സുരക്ഷിത ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കിയും അജൈവ മാലിന്യങ്ങൾ തരം തിരിച്ചു യൂസർ ഫീ നൽകി ഹരിതകർമസേനക്ക് കൈമാറിയും ഒറ്റതവണ ഉപയോഗ പ്ലാസ്റ്റിക്കിന്റെ അളവ് കുറച്ചും മലിനജലം തുറസായി ഒഴുക്കാതെ സംസ്‌കരിച്ചും അയൽക്കൂട്ടം അംഗങ്ങളുടെ വീടുകളിലും മറ്റും നടക്കുന്ന ചടങ്ങുകൾ ഹരിതചട്ടം പാലിച്ചുമാണ് “ഹരിത അയൽക്കൂട്ടങ്ങൾ” ആയി മാറിയത്.

നേരത്തെ പേരാവൂർ ബ്ലോക്കിൽ ഹരിതവിദ്യാലയങ്ങളും ഹരിതകലാലയങ്ങളും ഇതേ രീതിയിൽ പ്രഖ്യാപിച്ചിരുന്നു.

ജില്ലാ കളക്ടർ അരുൺ.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. ഏഴ് ഗ്രാമ പഞ്ചായത്ത് സി.ഡി.എസുകൾക്കുമുള്ള ഉപഹാരവും മുഴുവൻ അയൽക്കൂട്ടങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും കളക്ടർ നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷനായി. ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ടി. അനീഷ്, പി. പി. വേണുഗോപാലൻ, ടി.ബിന്ദു, ജില്ലാ പഞ്ചായത്ത് അംഗം വി. ഗീത, എ.ടി.കെ.മുഹമ്മദ്‌, പ്രേമി പ്രേമൻ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ. സജീവൻ, ശുചിത്വ ഓഫീസർ സങ്കേത്. കെ. തടത്തിൽ എന്നിവർ സംസാരിച്ചു.


Share our post

PERAVOOR

പേരാവൂർ വോളി ഫെസ്റ്റ് ഏപ്രിൽ അഞ്ച്, ആറ് തീയതികളിൽ കുനിത്തലയിൽ

Published

on

Share our post

പേരാവൂർ : കുനിത്തല സ്വാശ്രയസംഘത്തിന്റെ ആഭിമുഖ്യത്തിൽ നാമത്ത് ബാലൻ, പി.കെ.രാജു, നന്ത്യത്ത് അശോകൻ എന്നിവരുടെ സ്മ‌രണാർത്ഥമുള്ള നാലാമത് പേരാവൂർ വോളി ഫെസ്റ്റ് ഏപ്രിൽ 5,6,(ശനി, ഞായർ) ദിവസങ്ങളിൽ കുനിത്തല വോളിബോൾ ഗ്രൗണ്ടിൽ നടക്കും. കായികമാണ് ലഹരി എന്ന സന്ദേശമുയർത്തി യുവ തലമുറയുടെ കായികവാസനയെ വളർത്തുക എന്ന ലക്ഷ്യത്തോടെയും വോളിബോളിലേക്ക് യുവതലമുറയെ ആകർഷിക്കുക എന്ന ഉദ്ദേശത്തോടെയുമാണ് മത്സരം സംഘടിപ്പിക്കുന്നത്. ഏപ്രിൽ അഞ്ചിന് (ശനി) പ്രദേശത്തെ മുൻകാല വോളിബോൾ കളിക്കാരെ ആദരിക്കുന്നു. തുടർന്ന് മാസ്റ്റേഴ്‌സ് വോളിബോൾ (40 വയസ്സിന് മുകളിലുള്ളവരുടെ മത്സരം).

വിജയികൾക്ക് നന്ത്യത്ത് അശോകൻ സ്‌മാരക ട്രോഫിയും മന്ദൻ മൂപ്പൻ മകൻ വാസുവിൻ്റെ സ്‌മരണയ്ക്കായിട്ടുള്ള 3000 രൂപയും ലഭിക്കും. രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമിന് കോഴിപ്പുറത്ത് കുഞ്ഞിംമാത സ്‌മാരക എവറോളിംഗ് ട്രോഫിയും ആവണി മധുസുദനൻ്റെ സ്‌മരണയ്ക്കായി നൽകുന്ന 2000 രൂപയുടെ ക്യാഷ് പ്രൈസും ലഭിക്കും. ഏപ്രിൽ ആറിന് വോളിബോൾ മത്സരം. വിജയികൾക്ക് നാമത്ത് ബാലൻ സ്‌മാരക എവറോളിംഗ് ട്രോഫിയും ഈക്കിലിശ്ശേരി കണ്ണൻ, കല്ലു എന്നിവരുടെ സ്മരണയ്ക്കായി നൽകുന്ന 10,000 രൂപയും ലഭിക്കും. രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമിന് പി.കെ. രാജു സ്‌മാരക എവറോളിംഗ് ട്രോഫിയും കോഴിപ്പുറത്ത് കുഞ്ഞിംമാതയുടെ സ്മരണയ്ക്കായി കുടുംബാംഗങ്ങൾ നൽകുന്ന 5000 രൂപ ക്യാഷ് പ്രൈസും.


Share our post
Continue Reading

PERAVOOR

മുരിങ്ങോടിയിൽ അനധികൃതമായി നിർമിച്ച കെട്ടിടം പൊളിച്ചു നീക്കാൻ പഞ്ചായത്തിന്റെ ഉത്തരവ്

Published

on

Share our post

പേരാവൂർ : മുരിങ്ങോടിയില്‍ പഞ്ചായത്ത് അനുമതിയില്ലാതെ മാര്‍ബിള്‍ സൂക്ഷിക്കുകയും അനധികൃതമായി കെട്ടിടം നിര്‍മ്മിക്കുകയും ചെയ്ത നാദാപുരം സ്വദേശി മാന്തോട്ടത്തിൽ അസീസ് ഖാന് കെട്ടിടം പൊളിച്ച് മാറ്റാനും മാര്‍ബിളുകള്‍ നീക്കം ചെയ്യാനും പേരാവൂര്‍ പഞ്ചായത്ത് സെക്രട്ടറി ബാബു തോമസ് നോട്ടീസ് നല്‍കി. ഇയാള്‍ക്ക് മറ്റൊരു സ്ഥലത്ത് മാര്‍ബിള്‍, ടൈല്‍സ്, ഗ്രാനൈറ്റ് മുതലായവ വില്‍പന നടത്തുന്നതിനുള്ള ഓഫീസിനായി പഞ്ചായത്ത് ലൈസന്‍സ് നല്‍കിയിരുന്നു. ഈ ലൈസൻസിന്റെ മറവിൽ റവന്യു രേഖയില്‍ നഞ്ച വിഭാഗത്തില്‍പ്പെട്ട സ്ഥലത്ത് മാര്‍ബിള്‍ സൂക്ഷിക്കുകയും അനധികൃതമായി കെട്ടിടം നിർമ്മിക്കുകയും ചെയ്തതിനാണ് നടപടി.


Share our post
Continue Reading

PERAVOOR

കെ.ഹരിദാസിൻ്റെയും സി.പി.ജലാലിൻ്റെയും സ്മരണയിൽ ഇഫ്താർ സംഗമം

Published

on

Share our post

പേരാവൂർ: വ്യാപാരി നേതാവായിരുന്ന കെ.ഹരിദാസിൻ്റെയും കോൺഗ്രസ് നേതാവായിരുന്ന സി.പി.ജലാലിൻ്റെയും സ്മരണാർത്ഥം പേരാവൂർ മഹല്ലിൽ ഇഫ്താർ സംഗമം നടത്തി. ജുമാ മസ്ജിദ് ഖത്തീബ് മൂസ മൗലവി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് യു.വി.റഹീം അധ്യക്ഷനായി. ഡോ.കെ.അനൂപ് ഹരിദാസ്, സി. പി.ജെസിൽ, കെ. പി. അബ്ദുൾ റഷീദ്, നാസർ വട്ടൻപുരയിൽ, സുരേഷ് ചാലാറത്ത്, സിറാജ് പൂക്കോത്ത്, ഷഫീർ ചെക്യാട്ട്, ബഷീർ കായക്കുൽ, അരിപ്പയിൽ മജീദ്, ലത്തീഫ് പത്തായപ്പുരയിൽ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!