മണത്തണ ജി.എച്ച്.എസ്.എസ് സ്‌കൂൾ വാർഷികവും യാത്രയയപ്പും

മണത്തണ ജി.എച്ച്.എസ്.എസ് വാർഷികവും യാത്രയയപ്പ് സമ്മേളനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. രത്‌നകുമാരി ഉദ്ഘാടനം ചെയ്യുന്നു
പേരാവൂർ: മണത്തണ ജി.എച്ച്.എസ്.എസ് വാർഷികവും യാത്രയയപ്പ് സമ്മേളനവും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. രത്‌നകുമാരി ഉദ്ഘാടനം ചെയ്തു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷനായി. സാഹിത്യകാരി അമൃത കേളകം മുഖ്യാതിഥിയായി.
വിരമിക്കുന്ന അധ്യാപകൻ ജോഷി തോമസിനെ പഞ്ചായത്ത് പ്രസിഡന്റ് പി. പി. വേണുഗോപാലൻ ഉപഹാരം നൽകി ആദരിച്ചു.കല, ശാസ്ത്ര, കായിക മേഖലകളിൽ ഉന്നത വിജയം നേടിയ നാനൂറോളം കുട്ടികൾക്കുള്ള അനുമോദനം , മുൻ അധ്യാപകരായ ടി. എൻ രാജു, ഡെയ്‌സി. ആർ. ഫെർണാണ്ടസ് എന്നിവർ ഏർപ്പെടുത്തിയ എൻഡോവ്‌മെന്റുകളുടെ വിതരണം എന്നിവ നടന്നു.
പഞ്ചായത്തംഗങ്ങളായ ബേബി സോജ, യു. വി. അനിൽകുമാർ, പ്രിൻസിപ്പാൾ വി. ബി. രാജലക്ഷ്മി, പ്രഥമാധ്യാപകൻ കെ. വി. സജി, ടി. എം. തുളസീധരൻ, സി. വി. അമർനാഥ്, എം.രാധിക , പി.ഷജോദ് , കെ.എം.വിൻസെന്റ് എന്നിവർ സംസാരിച്ചു.