മോണിങ്ങ് ഫൈറ്റേഴ്‌സ് ഇൻഡുറൻസ് അക്കാദമി വാർഷികം

തൊണ്ടിയിൽ മോണിങ്ങ് ഫൈറ്റേഴ്‌സ് ഇൻഡുറൻസ് അക്കാദമിയിൽ നിന്ന് വിവിധ സേനകളിൽ സെലക്ഷൻ നേടിയവർ അക്കാദമി എം.ഡി.എം.സി.കുട്ടിച്ചനൊപ്പം
പേരാവൂർ: തൊണ്ടിയിൽ മോണിങ്ങ് ഫൈറ്റേഴ്‌സ് ഇൻഡുറൻസ് അക്കാദമി ഏഴാം വാർഷികവും വിവിധ സേനകളിൽ തൊഴിൽ ലഭിച്ചവർക്കുള്ള അനുമോദനവും സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അധ്യക്ഷനായി.
പഞ്ചായത്തംഗങ്ങളായ രാജു ജോസഫ്, കെ.വി.ബാബു, നൂറുദ്ദീൻ മുള്ളേരിക്കൽ, പേരാവൂർ ഡി.വൈ.എസ്.പി കെ.വി.പ്രമോദൻ, ഡോ.വി.രാമചന്ദ്രൻ, മോണിങ്ങ് ഫൈറ്റേഴ്‌സ് അക്കാദമി എം.ഡി. എം.സി.കുട്ടിച്ചൻ, ജോസ്‌ന.പി.ജോൺ എന്നിവർ സംസാരിച്ചു.
അക്കാദമിയിൽ നിന്ന് പരിശീലനം നേടി കേരള പോലീസിൽ സെലക്ഷൻ ലഭിച്ച മൂന്ന് പെൺകുട്ടികളടക്കം 11 പേരെയും കേന്ദ്ര സേനയിലേക്ക് സെലക്ഷൻ ലഭിച്ച 14 പേരെയുമാണ് അനുമോദിച്ചത്.