വയനാട് കളക്ട്രേറ്റിൽ ആത്മഹത്യാശ്രമം; തീകൊളുത്താൻ ശ്രമിച്ചത് വർഷങ്ങളായി സമരം ചെയ്യുന്നയാൾ

മാനന്തവാടി: വയനാട് കളക്ട്രേറ്റിന് മുന്നിൽ ആത്മഹത്യാ ശ്രമം. കളക്ട്രേറ്റിന് മുന്നിൽ സമരം നടത്തുന്ന ജെയിംസ് കാഞ്ഞിരത്തിനാൽ എന്നയാളാണ് പ്രെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.2015 മുതൽ വനംവകുപ്പ് അന്യായമായി തട്ടിയെടുത്ത 12 ഏക്കർ ഭൂമി വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ട് കാഞ്ഞിരത്തിനാൽ കുടുംബം കളകട്രേറ്റിന് മുമ്പിൽ സമരം ചെയ്യുന്നുണ്ട്. കാഞ്ഞിരത്തിനാൽ ജോർജ് എന്ന വ്യക്തി തുടങ്ങിയ സമരം പിന്നീട് ജെയിംസ് ഏറ്റെടുക്കുകയായിരുന്നു.മുൻ ജില്ലാ കളക്ടർ രേണുരാജ് ഈ കുടുംബത്തിന് അനുകൂലമായി റിപ്പോർട്ടും സമർപ്പിച്ചിരുന്നു. എന്നാൽ മറ്റ് നടപടികൾ ഉണ്ടായില്ല.മുസ്ലീം ലീഗ് പ്രവർത്തകർ ഇന്ന് നടത്തിയ സമരത്തിൻറെ ഭാഗമായി ഈ സമരപ്പന്തലിന് കേടുപാട് സംഭവിച്ചിരുന്നു. ഇതോടെയാണ് ജെയിംസിന്റെ ആത്മഹത്യാ ശ്രമം. പിന്നീട് പോലീസ് എത്തി ഇയാളെ അനുനയിപ്പിക്കുകയായിരുന്നു.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).