Kerala
തൊഴിൽരഹിത വേതനം വാങ്ങുന്നത് 1067 പേർമാത്രം
കണ്ണൂർ:സംസ്ഥാനത്ത് നിലവിൽ തൊഴിൽരഹിതവേതനം വാങ്ങുന്നത് 1067 പേർ മാത്രം. 2016ൽ 2,46,866 പേരാണ് വേതനം കൈപ്പറ്റിയിരുന്നത്. 231 ഇരട്ടിയിലേറെയാണ് എണ്ണത്തിൽ കുറവുവന്നത്. എൽ.ഡി.എഫ് ഭരണത്തിൽ ഒമ്പതു വർഷംകൊണ്ട് രണ്ടര ലക്ഷത്തോളം പേർ സർക്കാർ, അർധസർക്കാർ, പൊതുമേഖല,-സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിക്കുകയോ സ്വയംതൊഴിൽ കണ്ടെത്തുകയോ ചെയ്തെന്ന് കണക്ക് വ്യക്തമാക്കുന്നു.
കാസർകോട്ട് തൊഴിൽരഹിതവേതനം കൈപ്പറ്റുന്നവർ ആരുമില്ല. എറണാകുളത്ത് രണ്ടുപേർമാത്രം. കൂടുതൽ ആലപ്പുഴയിലാണ്, -638 പേർ. രണ്ടാമത് കോട്ടയം,- 188. കണ്ണൂരിൽ തൊഴിൽരഹിതവേതനം വാങ്ങുന്നത് 21പേർ മാത്രം. 2022–-23 സാമ്പത്തികവർഷം 120പേരും 2023–-24ൽ 67 പേരുമാണ് വാങ്ങിയിരുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായ രൂക്ഷമായ തൊഴിലില്ലായ്മയെ ഇടതുപക്ഷ സർക്കാർ ചുരുങ്ങിയ കാലംകൊണ്ട് മറികടന്നുവെന്നതിന് തെളിവാണിത്. യുവജനങ്ങൾക്കായി ഈ സർക്കാർ നിരവധി തൊഴിലവസരങ്ങൾ തുറന്നിട്ടു. നിരവധി തൊഴിൽസംരംഭങ്ങൾ സംസ്ഥാനത്തേക്ക് ആകർഷിച്ചു. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയും എംപ്ലോയബിലിറ്റി സെന്റർ വഴിയും തൊഴിൽനൽകി.
തൊഴിൽരഹിതവേതനം വാങ്ങുന്നവർക്കുമാത്രമായി തൊഴിൽ നൽകാനുള്ള പദ്ധതികളില്ലെങ്കിലും തൊഴിലവസരങ്ങൾ വിർധിപ്പിച്ചു. പി.എസ്.സി നിയമനങ്ങളിൽ വേഗവും കൃത്യതയും ഉറപ്പാക്കി. വിവിധ സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും തൊഴിലധിഷ്ഠിത ക്ലാസുകളും പരിശീലനവും നൽകി. സ്വയംതൊഴിൽ പദ്ധതികളിൽ അപേക്ഷ ക്ഷണിക്കുമ്പോൾ തൊഴിൽരഹിതർക്ക് മുൻഗണന നൽകാറുണ്ടെന്ന് കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ രമേശൻ കുനിയിൽ പറഞ്ഞു.
Kerala
ചുളുവിലക്ക് കൊണ്ടുവരുന്ന അന്യസംസ്ഥാന വാഹനങ്ങൾ വാങ്ങുന്നവർ ശ്രദ്ധിക്കണം- ട്രാൻസ്‌പോർട്ട് കമ്മീഷണർ
സ്വകാര്യവാഹനം മറ്റൊരാള്‍ക്ക് വെറുതേ ഉപയോഗിക്കാന്‍ കൊടുത്താലും അത് നിയമവിരുദ്ധമാണെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സി.എച്ച് നാഗരാജു. കേരളത്തിലെ റോഡുകളില്‍ ഇന്ന് ചീറിപാഞ്ഞ് ഓടുന്ന ആഡംബര കാറുകള്‍ നിരവധിയാണ്, അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ചുളുവിലയ്ക്ക് ലഭിക്കുന്ന ഈ വാഹനങ്ങള്‍ക്ക് നമ്മുടെ നാട്ടില്‍ ആവശ്യക്കാര്‍ നിരവധിയുണ്ട്. സ്വപ്ന വാഹനം നിസ്സാരവിലയില്‍ സ്വന്തമാക്കുന്നവര്‍ അറിയാതെ പോകുന്ന നിരവധി കാര്യങ്ങളുണ്ട്. ശ്രദ്ധിച്ച് വാങ്ങിയില്ലെങ്കില്‍ വലിയ അപകടങ്ങളിലേക്ക് ഇതുകൊണ്ട് എത്തിക്കുമെന്നും നാഗരാജു ഐപിഎസ് പറയുന്നു. ഡ്രൈവിങ് ടെസ്റ്റില്‍ വരുത്തിയ മാറ്റങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. ഇതൊരു ദീര്‍ഘകാല പദ്ധതിയാണ്. ഈ രീതി തുടര്‍ന്നവരുന്ന യുവതലമുറ വളരെ മെച്ചപ്പെട്ട ഡ്രൈവിങ് സംസ്‌കാരമുള്ളവര്‍ ആയിരിക്കുമെന്നും അദ്ദേഹം പറയുന്നു. കളര്‍കോട് അപകടത്തിന് പിന്നില്‍ ഒന്നല്ല പല കാരണങ്ങളുണ്ട്, വാഹനം ഓടിച്ചിരുന്ന വ്യക്തിയുടെ പരിചയക്കുറവാണ് അപകടത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ കളര്‍കോട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ അഭിമുഖത്തിലായിരുന്നു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ പ്രതികരണം.
Kerala
തൃശൂരില്‍ വീട് കയറി ആക്രമണം; രണ്ട് പേര്‍ കുത്തേറ്റു മരിച്ചു
തൃശൂര്‍: കൊടകര വട്ടേക്കാട് വീട് കയറി ആക്രമണത്തില്‍ രണ്ടുപേര്‍ കുത്തേറ്റ് മരിച്ചു. കല്ലിങ്ങപ്പുറം വീട്ടില്‍ സുജിത് (29), മഠത്തില്‍ പറമ്പില്‍ അഭിഷേക് (28) എന്നിവരാണ് മരിച്ചത്. അഭിഷേകും മറ്റു രണ്ട് പേരും ചേര്‍ന്ന് സുജിത്തിനെ വീട് കയറി ആക്രമിക്കുകയായിരുന്നു. കുത്തുകൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെയാണ് അഭിഷേകിനും കുത്തേറ്റത്. ബുധനാഴ്ച്ച രാത്രി 11. 30 ഓടെയാണ് സംഭവം.സുജിത്തിന്റെ മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും അഭിഷേകിന്റെ മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. ഹരീഷ്, വിവേക്, അഭിഷേക് എന്നിവരാണ് സുജിത്തിന്റെ വീട്ടില്‍ ആക്രമിക്കാന്‍ കയറിയത്. നാല് വര്‍ഷം മുമ്പ് വിവേകിനെ ക്രിസ്മസ് രാത്രിയില്‍ സുജിത്ത് കുത്തിയിരുന്നു.
Kerala
സംസ്ഥാനത്ത് ഇന്നും നാളെയും ദുഃഖാചരണം
തിരുവനന്തപുരം:അന്തരിച്ച സാഹിത്യകാരൻ എം.ടി വാസുദേവൻ നായരോടുള്ള ആദര സൂചകമായി സംസ്ഥാന സർക്കാർ ഇന്നും നാളെയും ഔദ്യോഗികമായി ദുഃഖം ആചരിക്കും. ഇന്നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിൻ്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം.ടിയുടെ വിയോഗത്തിലൂടെനഷ്ടമായതെന്നും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി അശോചിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News9 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു