വോട്ടർ പട്ടികയിൽ പേര് ചേർക്കാം,നവംബർ ഒന്നിനോ അതിനുമുമ്പോ 18 തികയുന്ന എല്ലാവർക്കും

Share our post

തിരുവനന്തപുരം : സംക്ഷിപ്‌ത വോട്ടർ പട്ടിക പുതുക്കൽ യജ്‌ഞം 2025 ആരംഭിക്കുന്നു.01 -10-2024 നോ അതിനുമുമ്പോ 18 തികയുന്ന എല്ലാവരെയും ഉൾപ്പെടുത്തി രജ്യത്താകമാനം പുതിയ വോട്ടർ പട്ടിക തയ്യാറാക്കുകയാണ് .ഇതനുസരിച്ച സേവ കേന്ദ്രത്തിൽ ഓൺലൈൻ ആയി വോട്ടർപട്ടികയിൽ പേര് ചേർക്കാവുന്നതാണ്.സമഗ്ര വോട്ടർ പട്ടിക പ്രസിദ്ധീകരണം ഒക്ടോബര് 29 നും അവകാശങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 28 മുതൽ നവംബർ 28 വരെയും അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കൽ 2025 ജനുവരി ആറിനും നടക്കും .റേഷൻ കാർഡ് ,ഫോട്ടോ ,എസ്.എസ്.എൽ.സി ബുക്ക് ,ആധാർ കാർഡ് ,വീട്ടിലെ ഒരാളുടെ വോട്ടർ ഐഡന്റിറ്റി കാർഡ് എന്നിവയുമായി സേവ കേന്ദ്രത്തിൽ എത്തി വോട്ടർ പട്ടികയിൽ പേര് ചേർക്കാവുന്നതാണ് .


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!