എയ്ഡഡ് അധ്യാപക ശമ്പള വിതരണത്തിലെ വിവാദ ഉത്തരവ് സർക്കാർ മരവിപ്പിച്ചു, അനിശ്ചിതത്വം മാറി

തിരുവനന്തപുരം : സ്കൂൾ, കോളേജ് തലങ്ങളിലെ എയ്ഡഡ് അധ്യാപകരുടെ ശമ്പള വിതരണത്തിലെ അനിശ്ചിതത്വം മാറി. 2024 ഓക്ടോബർ മാസം മുതൽ ശമ്പള വിതരണത്തിന് മേലധികാരികളുടെ ഒപ്പ് വേണമെന്ന ധന വകുപ്പിന്റെ വിവാദ ഉത്തരവ് സർക്കാർ മരവിപ്പിച്ചു. ഹെഡ് മാസ്റ്റർമാർക്കും പ്രിൻസിപ്പൽമാർക്കും പഴയ പോലെ ബിൽ ട്രഷറിയിലേക്ക് കൈ മാറാം. മേലധികാരികളുടെ ഒപ്പ് വേണം എന്ന ഉത്തരവാണ് പ്രതിഷേധങ്ങൾക്കൊടുവിൽ മരവിപ്പിച്ചത്.