ചെങ്കൽ ക്വാറികളിൽ മാലിന്യം തള്ളുന്നതിനെതിരെ നടപടിക്ക് നിർദേശം

Share our post

കണ്ണൂർ: ജില്ലയിലെ ചെങ്കൽ ക്വാറികളിൽ ലോറികളിൽ മാലിന്യം കൊണ്ടുവന്ന് തള്ളുന്നുവെന്ന പരാതി പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ ജില്ലാ കലക്ടർ അരുൺ കെ വിജയൻ നിർദേശം നൽകി. മാലിന്യം തള്ളുന്ന ക്വാറികളിൽ കർശനമായ നിരീക്ഷണം ഏർപ്പെടുത്തും.ഒക്ടോബർ രണ്ടിന് തുടങ്ങുന്ന മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ജില്ലാ തല നിർവാഹക സമിതി യോഗത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർക്ക് കലക്ടർ നിർദേശം നൽകിയത്. കണ്ണൂർ കോർപറേഷനിലെ മാലിന്യ സംസ്‌കരണവും അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഉണ്ടാക്കുന്ന പ്രശ്‌നവുമായി ബന്ധപ്പെട്ട് കലക്ടറുടെ അധ്യക്ഷതയിൽ യോഗം വിളിച്ചുചേർക്കും.ജില്ലയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന ഗ്ലാസ്, പ്ലേറ്റ് ഉപയോഗം പൂർണമായി ഒഴിവാക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി ദിവ്യ നിർദേശിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!