റെയില്‍വേയില്‍ മികച്ച അവസരം, 11,558 ഒഴിവുകള്‍

നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറിയിലേക്ക് അപേക്ഷ ക്ഷണിച്ച് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്. 11,558 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വിശദമായ നോട്ടിഫിക്കേഷന്‍ ആര്‍ ആര്‍ ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.ഒഴിവുകള്‍: ചിഫ് കൊമ്മേഴ്സ്യൽ കം ടിക്കറ്റ് സൂപ്പര്‍വൈസര്‍ 1736, സ്‌റ്റേഷന്‍ മാസ്റ്റര്‍ 994, ഗുഡ്‌സ് ട്രെയിന്‍ മാനേജര്‍ 3,144, സീനിയര്‍ ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് 732, ജൂനിയര്‍ അക്കൗണ്ട് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് 1507, കൊമ്മേഴ്സ്യൽ കം ടിക്കറ്റ് ക്ലാര്‍ക്ക് 2022, അക്കൗണ്ട്‌സ് ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് 361, ജൂനിയര്‍ ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് 990, ട്രെയിന്‍സ് ക്ലാര്‍ക്ക് 72.ഉദ്യോഗാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ 14 മുതല്‍ rrbapply.gov.in/#/auth/landing ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ഒക്ടോബര്‍ 13.