കണിച്ചാർ ഇ കെ.നായനാർ സ്മാരക വായനശാല സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം നടത്തി

കണിച്ചാർ: ഇ. കെ.നായനാർ സ്മാരക വായനശാല പേരാവൂർ മേഖലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി സ്വാതന്ത്രസമര ക്വിസ് മത്സരം നടത്തി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് വി.വി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി ബി.കെ.ശിവൻ, ഷൈലജ ചന്ദ്രൻ , പി.പി.ജനാർദ്ദനൻ, റെജി കണ്ണോളിക്കുടി,എം. ആർ. സുരേന്ദ്രൻ, ഇ. ജി
രാമകൃഷ്ണൻ, വി. ചന്ദ്രബാബു എന്നിവർ നേതൃത്വം നൽകി. ബിജു പാലപ്പള്ളിൽ തില്ലങ്കേരി ക്വിസ് മാസ്റ്ററായി മത്സരം നടത്തി. വിജയികൾക്ക് ക്യാഷ് പ്രൈസും പുസ്തകങ്ങളും നൽകി. മുഴുവൻ മത്സരാർത്ഥികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി.