‘പൂക്കളുപയോഗിച്ച് പാര്‍ലമെന്റ്’; ബെംഗളൂരു ലാല്‍ബാഗ് പുഷ്പമേളയ്ക്ക് തുടക്കമായി

Share our post

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള ബെംഗളൂരു ലാല്‍ബാഗ് പുഷ്പമേളയ്ക്ക് തുടക്കമായി. ഗ്ലാസ്ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ രാവിലെ 10.30-ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. 19-വരെയാണ് പുഷ്പമേള. ഡോ. ബി.ആര്‍. അംബേദ്കറുടെ ജീവിതവും പ്രവര്‍ത്തനങ്ങളുമാണ് ഇത്തവണത്തെ പ്രമേയം. കര്‍ണാടകത്തിലെ വിവിധ സ്ഥലങ്ങളില്‍നിന്നും തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുമാണ് പുഷ്പങ്ങള്‍ എത്തിച്ചിരിക്കുന്നത്. 12 ലക്ഷത്തോളം സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷ. 3.6 ലക്ഷം റോസാപ്പൂക്കളും 2.4 ലക്ഷം ക്രിസാന്തവും ഉപയോഗിച്ച് നിര്‍മിച്ച പഴയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മാതൃകയാണ് മേളയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. രാവിലെ ആറുമുതല്‍ ഒന്‍പതുവരെ ഗ്ലാസ് ഹൗസിന് സമീപത്തും ഒന്‍പതുമുതല്‍ വൈകീട്ട് 6.30 വരെ പ്രവേശനകവാടങ്ങളിലും ടിക്കറ്റ് ലഭിക്കും. രാത്രി ഏഴുവരെമാത്രമേ ഗ്ലാസ് ഹൗസിലേക്ക് പ്രവേശനമുണ്ടാകൂ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!