വായ്‌പ എടുത്തവർക്ക് സമാധാനിക്കാം, റിപ്പോ നിരക്ക് കൂട്ടാതെ ആർ.ബി.ഐയുടെ പണനയം

ദില്ലി: റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. തുടർച്ചയായ ഒമ്പതാം തവണയാണ് ആർ.ബി.ഐ റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിലനിർത്തുന്നത്. 2023 ഫെബ്രുവരി മുതൽ ഈ നിരക്കാണ് തുടരുന്നത്. ചൊവ്വാഴ്ച ആരംഭിച്ച ധന നയ യോഗം അവസാനിച്ച ശേഷം മാധ്യമങ്ങേലെ കാണുകയായിരുന്നു ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്. രാജ്യത്തെ പണപ്പെരുപ്പം മെയ്, ജൂൺ മാസങ്ങളിൽ കുറഞ്ഞിട്ടുണ്ടെന്നും. വരുന്ന മാസങ്ങളിൽ ഇത് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്നും ആർ.ബി.ഐ ഗവർണർ പറഞ്ഞു.