സർവകലാശാല വാർത്തകൾ

അഫിലിയേറ്റഡ് കോളേജിൽ 2024-25 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ പ്രവേശന മൂന്നാം അലോട്മെന്റ് വെബ്‍സൈറ്റിൽ admission.kannuruniversity.ac.in അപേക്ഷകർ പ്രൊഫൈൽ പരിശോധിക്കണം.
അലോട്മെന്റ് ലഭിച്ചവർ ഇതിന്റെ മെമ്മോ ഡൗൺലോഡ് ചെയ്ത് അലോട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനത്തിനായി ഓഗസ്റ്റ് ഏഴിന് ഹാജരാകണം. ആദ്യമായി അലോട്മെന്റ് ലഭിക്കുന്നവർ പ്രൊഫൈലിൽ ലഭ്യമായ ലിങ്ക് വഴി അഡ്മിഷൻ ഫീ ഒടുക്കണം.
ഓഗസ്റ്റ് 12-ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ എം.എ.ഡിഗ്രി (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെൻ്റ്), നവംബർ 2023 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ വെബ്സൈറ്റിൽ. ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഫോട്ടോ പതിച്ച് സാക്ഷ്യപ്പെടുത്തിയ ശേഷം ഹാൾ ടിക്കറ്റിൽ നിർദേശിച്ച സെന്ററുകളിൽ ഹാജരാകണം. ഹാൾ ടിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തുന്നവർ സർക്കാർ അംഗീകരിച്ച ഒര തിരിച്ചറിയൽ കാർഡ് പരീക്ഷ സമയം കൈവശം കരുതണം.
മാനന്തവാടി കാംപസിൽ എം.എ ട്രൈബൽ & റൂറൽ സ്റ്റഡീസ് പ്രോഗ്രാമിൽ പട്ടിക വർഗം, മറ്റു പിന്നാക്ക വിഭാഗങ്ങൾ എന്നിവർക്ക് സംവരണം ചെയ്ത സീറ്റൊഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. അഭിമുഖം എട്ടിന് 11.30-ന് പഠന വകുപ്പിൽ. ഫോൺ: 9400582022, 9947111890.
പാലയാട് ഡോ. ജാനകി അമ്മാൾ കാംപസിൽ എം.എ ഇംഗ്ലീഷ് പ്രോഗ്രാമിന് എസ് ടി, എഫ് സി- ഇ.ഡബ്ലു.എസ് വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. അഭിമുഖം ഒൻപതിന് പാലയാട് കാംപസിൽ. എഫ്.സി- ഇ.ഡബ്ലു എസ് വിഭാഗത്തിലെ വിദ്യാർഥികളില്ലാത്ത പക്ഷം ഒ.ഇ.സി വിദ്യാർഥികൾക്ക് പ്രവേശനം നൽകും.