പേരാവൂർ പഞ്ചായത്തിൽ താത്കാലിക നിയമനം

പേരാവൂർ : തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസീയർ (രണ്ട്), അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് (ഒന്ന്) തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂലായ് 31ന് അഞ്ച് മണിക്കകം പഞ്ചായത്ത് ഓഫീസിൽ ലഭിക്കണം. വിശദ വിവരങ്ങൾ പഞ്ചായത്ത് ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ അറിയാവുന്നതാണെന്ന് പേരാവൂർ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.