പൂളക്കുറ്റിയിൽ നിന്ന് ഒൻപതംഗ ചീട്ടുകളി സംഘം ഒന്നേമുക്കാൽ ലക്ഷം രൂപയുമായി പിടിയിൽ

Share our post

പേരാവൂർ: പൂളക്കുറ്റിയിലെ എസ്റ്റേറ്റ് ഷെഡ്ഡിൽ പണം വെച്ച് ചീട്ടുകളിച്ച ഒൻപതംഗ സംഘത്തെ കേളകം പോലീസ് പിടികൂടി. വെള്ളർവള്ളിയിലെ പി.രാജേഷ്, നാദാപുരം സ്വദേശികളായ നടുവിലക്കണ്ടി നിസാർ, ഇസ്മായിൽ, കൈനാട്ടിയിലെ അഷറഫ്, കൂത്തുപറമ്പിലെ പി.സുനീർ, തളിപ്പറമ്പിലെ എം.ജാബിർ, കൊളവല്ലൂരിലെ അബ്ദുൾ റഹിം , മാതമഗലത്തെ പി. ഖാലിദ് , വില്ല്യാപ്പള്ളിയിലെ എ.ടി. മൂസഎന്നിവരെയാണ് കേളകം സബ് ഇൻസ്‌പെക്ടർ വി.വി.ശ്രീജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ഒരു ലക്ഷത്തി എൺപത്തിരണ്ടായിരത്തി അഞ്ഞൂറ് രൂപയും കസ്റ്റഡിയിലെടുത്തു. എസ്.ഐ എം .രമേശൻ, എ.എസ്.ഐമാരായ വി.സുനിൽ, ജി.സജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.രതീഷ്, സി.ദിൽജിത്ത് , പി.ഷൈബേഷ് , സിവിൽ പോലീസ് ഓഫീസർമാരായ സി .സുമേഷ്, കെ.രാകേഷ്, ആൽബിൻ അഗസ്റ്റിൻ, പി.കെ.രാജേഷ് എന്നിവർ ചേർന്നാണ് സംഘത്തെ പിടികൂടിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!