ബസ്‌ വഴിയിലായാൽ റാപ്പിഡ് റിപ്പയർ ടീം ഇറങ്ങും; 24 മണിക്കൂറും സേവനം

Share our post

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ബസുകളുടെ ബ്രേക്ക്ഡൗൺ പരിഹരിക്കാൻ ഇനി റാപ്പിഡ് റിപ്പയർ ടീം. സർവീസിനിടയിൽ ബസ്‌ വഴിയിലായാൽ ഡിപ്പോകളിൽനിന്നുള്ള വർക്‌ ഷോപ്‌ വാനുകൾ എത്തി തകരാർ പരിഹരിക്കുന്നതാണ്‌ നിലവിലെ രീതി. ആ കാലതാമസം ഇതോടെ ഒഴിവാകും. യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും കുറയും. റാപ്പിഡ്‌ റിപ്പയർ ടീമിനായി നാല് വീലുള്ള അലൂമിനിയം കവേർഡ് ബോഡിയാൽ നിർമിതമായ മിനി ട്രക്കുകളാണ് ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തിൽ 10 യൂണിറ്റ് റാപ്പിഡ് റിപ്പയർ ടീമുകൾ രൂപീകരിക്കും. ഓരോ ടീമിലും ആവശ്യമായ മെക്കാനിക്കുകളെയും ടയറുകൾ ഉൾപ്പെടെ സ്പെയർപാർട്സും കരുതിയിരിക്കും. അന്തർസംസ്ഥാന സർവീസുകൾ ഉൾപ്പെടെ ബ്രേക്ക്ഡൗണാകുന്ന ബസുകളുടെ തകരാറുകൾ പരിഹരിക്കുന്ന തരത്തിൽ പ്രത്യേക പ്രദേശങ്ങൾ തിരിച്ച് ടീമുകളെ നിയോഗിക്കും. 24 മണിക്കൂറും സേവനം ലഭ്യമാകുന്ന തരത്തിലാണ് റാപ്പിഡ് റിപ്പയർ ടീമുകളെ നിയോഗിക്കുന്നത്. റാപ്പിഡ് റിപ്പയർ ടീമിന് ആവശ്യമായുള്ള വാഹനങ്ങൾക്കായി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!