കൃഷിനാശം; കർഷകർ 24 മണിക്കൂറിനകം കൃഷി ഭവനുകളിൽ അറിയിക്കണം

കണ്ണൂർ : കാറ്റും മഴയും കാരണം കൃഷിനാശം സംഭവിച്ച കർഷകർ 24 മണിക്കൂറിനകം അതത് കൃഷി ഭവനുകളിൽ അറിയിക്കണം. നഷ്ടപരിഹാരം ലഭിക്കുന്നതിന് പത്ത് ദിവസത്തിനകം കൃഷി വകുപ്പിന്റെ എയിംസ് പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് കൃഷി ഭവനുകളുമായി ബന്ധപ്പെടണം.