എ.ഐ.വൈ.എഫ് പേരാവൂർ മണ്ഡലം ശില്പശാല

പേരാവൂർ: എ.ഐ.വൈ.എഫ് പേരാവൂർ മണ്ഡലം ശില്പശാല മണത്തണയിൽ ജില്ലാ സെക്രട്ടറി കെ.വി. സാഗർ ഉദ്ഘാടനം ചെയ്തു. ആൽബർട്ട് ജോസ് അധ്യക്ഷനായി. സി.പി.ഐ മണ്ഡലം സെക്രട്ടറി സി.കെ. ചന്ദ്രൻ, അസി. സെക്രട്ടറി ഷിജിത്ത് വായന്നൂർ, ജില്ലാ പഞ്ചായത്തംഗം വി. ഗീത, പി.എ. ഇസ്മായിൽ, സാരംഗ് ദിനേശ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ആൽബർട്ട് ജോസ്(പ്രസി.), അഖില മുഴക്കുന്ന് (വൈസ് പ്രസി.), അക്ഷയ് പ്രമോദ് (സെക്ര.), സാരംഗ് ദിനേശ് (ജോ.സെക്ര.).