ഗംഗ ഡ്രൈവിങ് സ്കൂളിന്റെ വിപുലീകരിച്ച ഓഫീസ് പ്രവർത്തനം തുടങ്ങി

പേരാവൂർ : മുസ്ലീം പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന ഗംഗ ഡ്രൈവിംഗ് സ്കൂളിന്റെ വിപുലീകരിച്ച ഓഫീസ് പഴയ സ്റ്റാൻഡിലുള്ള കാട്ടുമാടം ബിൽഡിംഗിലെ ഒന്നാം നിലയിൽ പ്രവർത്തനം തുടങ്ങി. ഗംഗ ഡ്രൈവിങ് സ്കൂൾ ഉടമ കെ.പി. ശിവദാസിൻ്റെ മകൻ പി.വി. ആദിത്ത് ഉദ്ഘാടനം ചെയ്തു. യുനൈറ്റഡ് മർച്ചന്റസ് ചേമ്പർ പ്രസിഡൻ്റ് ഷിനോജ് നരിതൂക്കിൽ , വ്യാപാരി വ്യവസായി സമിതി പ്രസിഡൻ്റ് ഷബി നന്ത്യത്ത്, എം.കെ. അനിൽകുമാർ, അഷറഫ് ചെവിടിക്കുന്ന്, കെ.എം. ബഷീർ, ഷൈജിത്ത് കോട്ടായി എന്നിവർ പങ്കെടുത്തു.