ഡോ. ശ്യാമ പ്രസാദ് മുഖർജി അനുസ്മരണം

കണിച്ചാർ: ബി.ജെ.പി കണിച്ചാർ പഞ്ചായത്ത് കമ്മറ്റി ഡോ.ശ്യാമപ്രസാദ് മുഖർജി അനുസ്മരണവും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും നടത്തി. കർഷക മോർച്ച ജില്ലാ പ്രസിഡൻ്റ് ശ്രീകുമാർ കൂടത്തിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് എം.ആർ. ഷാജി അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ കമ്മറ്റിയംഗം സി. ബാബു അനുസ്മരണ പ്രഭാഷണം നടത്തി. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ബി.ജെ.പി. മണ്ഡലം കമ്മറ്റിയംഗം രാമചന്ദ്രൻ തിട്ടയിൽ അനുമോദിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സി. ആദർശ്, ജ്യോതി പ്രകാശ്, എസ്.ഡി. സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.